×
login
ഗോവ‍ വിമാനത്താവളത്തിന് പരീക്കറുടെ പേര്‍; മോപ്പ വിമാനത്താവളം ഇനി 'മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‍, മോപ'; അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ

മോപ്പയിലെ വിമാനത്താവളം 2022 ഡിസംബറിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ആധുനിക ഗോവ കെട്ടിപ്പടുക്കുന്നതില്‍ ഡോ. മനോഹര്‍ പരീക്കര്‍ നല്‍കിയ സംഭാവനകളെ മാനിച്ചാണ് വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ന്യൂദല്‍ഹി: ഗോവ വിമാനത്താവളത്തിന്റെ പേരുമാറ്റാന്‍ തീരുമാനിച്ച് കേന്ദ്രമന്ത്രിസഭ. മുന്‍ പ്രതിരോധ മന്ത്രിയും നാല് തവണ ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച മനോഹര്‍ പരീക്കറോടുള്ള ആദരസൂചകമായി ഗോവയിലെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തെ 'മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് - മോപ, ഗോവ' എന്ന് പേരുമാറ്റാന്‍ അംഗീകാരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. മോപ്പയിലെ വിമാനത്താവളം 2022 ഡിസംബറിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ആധുനിക ഗോവ കെട്ടിപ്പടുക്കുന്നതില്‍ ഡോ. മനോഹര്‍ പരീക്കര്‍ നല്‍കിയ സംഭാവനകളെ മാനിച്ചാണ്  വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഗോവയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി, ഗോവയിലെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്, മോപ്പ, 'മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മോപ' എന്ന് നാമകരണം ചെയ്യാനുള്ള ഗോവ സംസ്ഥാന മന്ത്രിസഭയുടെ ഏകകണ്ഠമായ തീരുമാനം ഗോവ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

    comment

    LATEST NEWS


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


    "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു


    ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് 2023 ലെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഗീതാ മേനോന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.