×
login
നജീബ് കൊണ്ട് വന്നത് സ്വര്‍ണ്ണം മുക്കിയ നാല് തോര്‍ത്തുകള്‍; പാല്‍പ്പൊടിയില്‍ സ്വര്‍ണ്ണപ്പൊടി കലര്‍ത്തി മുഹമ്മദ് നിഷാന്‍; സ്വര്‍ണ്ണക്കടത്തിന് പുതുവഴി

മലദ്വാരത്തിലും ശരീരത്തിന്‍റെ പലഭാഗത്തും ഒളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്തെല്ലാം പഴഞ്ചനായി. കാരണം കസ്റ്റംസ് സ്കാനിംഗില്‍ എളുപ്പം പിടിക്കപ്പെടുമെന്നതിനാലാണ് ഇത്. ഇതോടെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ പുതിയ വഴികള്‍ പരീക്ഷിക്കുകയാണ്.

കൊച്ചി :മലദ്വാരത്തിലും ശരീരത്തിന്‍റെ പലഭാഗത്തും ഒളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്തെല്ലാം പഴഞ്ചനായി. കാരണം കസ്റ്റംസ് സ്കാനിംഗില്‍ എളുപ്പം പിടിക്കപ്പെടുമെന്നതിനാലാണ് ഇത്. ഇതോടെ smuggling/' class='tag_highlight_color_detail'>സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ പുതിയ വഴികള്‍ പരീക്ഷിക്കുകയാണ്.  

സ്വര്‍ണ്ണം പൊടിച്ച് ദ്രവരൂപത്തിലാക്കി അതില്‍ മുക്കിയെടുക്കുന്ന തോര്‍ത്താണ് പലരും ഇപ്പോള്‍ കടത്തുന്നത്. ഒപ്പം സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ തേച്ചുപിടിപ്പിക്കുന്നതും പതിവാണ്.  പൊടിച്ച് പാല്‍പ്പൊടിയില്‍ കലര്‍ത്തി കൊണ്ടുവരുന്ന കേസുകളും കൂടുതലാണ്. ഇങ്ങിനെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ചിലരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചെങ്കിലും നിരവധി പേര്‍ പുതിയ രീതികളിലൂടെ കസ്റ്റംസിന്‍റെ കണ്ണുവെട്ടിച്ചതായി പറയുന്നു.  


കണ്ണൂരില്‍ സ്വര്‍ണ്ണതോര്‍ത്തും സ്വര്‍ണ്ണം തേച്ചുപിടിപ്പിച്ച അടിവസ്ത്രങ്ങളും അടക്കം 48 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. ഏകദേശം ഒരു കിലോ സ്വര്‍ണ്ണമാണ് പിടിച്ചത്.  മുഴുപ്പിലങ്ങാട് സ്വദേശി നജീബില്‍ നിന്നാണ് നാല് സ്വര്‍ണ്ണത്തോര്‍ത്തുകള്‍ പിടിച്ചത്. രാസലായനിയില്‍ സ്വര്‍ണ്ണം ചേര്‍ത്ത് തോര്‍ത്തില്‍ മുക്കിയാണ് നജീബ് കൊണ്ടുവരാന്‍ ശ്രമിച്ചത്.  നെടുമ്പാശേരിയില്‍ വന്നിറങ്ങിയ തൃശൂര്‍സ്വദേശി ഫഹദില്‍ നിന്നും ഇത്തരം സ്വര്‍ണ്ണ നിറത്തിലുള്ള ബാത്ത് ടവലുകള്‍ പിടിച്ചിരുന്നു. 

അടിവസ്ത്രത്തില്‍ സ്വര്‍ണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചതും ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. ആകെ 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. സാധാരണ പരിശോധനകളുടെ കണ്ണുവെട്ടിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍റെ സവിശേഷത.  

കര്‍ണ്ണാടക ഭട്കലില്‍ നിന്നുള്ള മുഹമ്മദ് നിഷാനില്‍ നിന്നും പാല്‍പ്പൊടിയിലും കോഫി ക്രീം പൗഡറിലും ഓറഞ്ച് ടാങ് പൗഡറിലും പൊടിരൂപത്തില്‍ കലര്‍ത്തിയ സ്വര്‍ണമാണ് പിടിച്ചത്.  ഏകദേശം 11 ലക്ഷം രൂപയുടെ സ്വര്‍ണ്മം പിടിച്ചു. 

    comment

    LATEST NEWS


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.