മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്ന് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തോല്പിക്കാനുള്ള നീക്കം പരാജയപ്പെട്ടു. മമത ബാനര്‍ജി നിര്‍ദേശിച്ച മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍ കൃഷ്ണഗാന്ധിയും തിങ്കളാഴ്ച താന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കി. മഹാത്മാഗാന്ധിയുടെ ചെറുമകനും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായിരുന്നു ഗോപാല്‍ കൃഷ്ണഗാന്ധി.
ന്യൂദല്‍ഹി: മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്ന് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തോല്പിക്കാനുള്ള നീക്കം പരാജയപ്പെട്ടു. മമത ബാനര്‍ജി നിര്‍ദേശിച്ച മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍ കൃഷ്ണഗാന്ധിയും തിങ്കളാഴ്ച താന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കി. മഹാത്മാഗാന്ധിയുടെ ചെറുമകനും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായിരുന്നു ഗോപാല്‍ കൃഷ്ണഗാന്ധി.
നേരത്തെ മമത സ്ഥാനാര്‍ത്ഥിയാകണമെന്ന് നിര്‍ദേശിച്ച എന്‍സിപി നേതാവ് ശരത് പവാറും ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിപക്ഷത്തിന് എല്ലാവരും പിന്തുണയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയില്ലാതായി.
"എന്നേക്കാള്‍ മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ പുറത്തുണ്ടെന്ന് വിശ്വസിക്കുന്നു. അത്തരമൊരു മികച്ച വ്യക്തിക്ക് വേണ്ടി മറ്റുള്ളവര്‍ അവസരം ഉപോക്ഷിക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു"- ഗോപാല്‍കൃഷ്ണ ഗാന്ധി പറഞ്ഞു. എന്തായാലും ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പിന്മാറ്റത്തോടെ പ്രതിപക്ഷഐക്യം വീണ്ടും ദുര്‍ബലമാണെന്ന് തെളിഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെയും മറ്റു രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ നിയോഗിച്ചിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയമുറപ്പിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്തിന്റെ നേതൃത്വത്തില്‍ 14 അംഗ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.
വാജ്പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്കാന് ഉമാഭാരതിയും ക്ഷണിച്ചു
ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന് കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു