×
login
ചൈനയ്ക്ക് ഇലക്ട്രോണിക്‌സ് ‍ഉല്‍പാദനമേഖലയില്‍ വെല്ലുവിളിഉയര്‍ത്താന്‍ ഇന്ത്യ; ആപ്പിളിന്‍റെ വാര്‍ഷികോല്‍പാദനം 5000 കോടി ഡോളറാക്കാന്‍ ശ്രമം

ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉല്‍പാദന-കയറ്റുമതി ഹബ്ബാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്‍റെ ഭാഗമായി ആപ്പിള്‍ കമ്പനിയോട് അവരുടെ വാര്‍ഷിക ഉല്‍പാദനം 5000 കോടി ഡോളറാക്കി ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ന്യൂദല്‍ഹി: ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉല്‍പാദന-കയറ്റുമതി ഹബ്ബാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്‍റെ ഭാഗമായി ആപ്പിള്‍ കമ്പനിയോട് അവരുടെ വാര്‍ഷിക ഉല്‍പാദനം 5000 കോടി ഡോളറാക്കി ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കുതിപ്പേകുകയും ചെയ്യും. അടുത്ത അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കകം ഈ ഉല്‍പാദനലക്ഷ്യം കൈവരിക്കാനാണ് ആപ്പിളിനോടാവശ്യപ്പെട്ടിരിക്കുന്നത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആപ്പിളിന്‍റെ മുതിര്‍ന്ന പ്രതിനിധികളും തമ്മില്‍ നടന്ന ഉന്നതതലയോഗത്തിലാണ് ഈ നിര്‍ദേശം ഉണ്ടായത്.

മാക്ബുക്, ഐപാഡ്, എയര്‍ പോഡ്, ആപ്പിള്‍ വാച്ച് മുതലായ ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ആരംഭിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതുവഴി കമ്പനിയുടെ വാര്‍ഷികോല്‍പാദനം 5000 കോടി ഡോളറാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ ആപ്പിള്‍ പഴയ തലമുറയില്‍പ്പെട്ട ഐ ഫോണുകള്‍ മാ്ത്രമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.


രാജ്യത്ത് ഇലക്ട്രോണിക്‌സ് ഉല്‍പാദനരംഗത്തിന് കുതിപ്പേകാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. കയറ്റുമതി വിപണിയെ ലാക്കാക്കിയാണ് ഈ നീക്കം. കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട സൗജന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍വാഗ്ദാനങ്ങളാണ് നല്‍കുന്നത്. സെമികണ്ടക്ടര്‍ ഉല്‍പാദനമുള്‍പ്പെടെ വിവിധ മേഖലകളില്‍ ഉണര്‍വ്വേകാനും ശ്രമമുണ്ട്.

ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ഉല്‍പാദനം പൂര്‍ത്തിയാക്കിയ ഇലക്ടോണിക്‌സ് ഉപകരണങ്ങള്‍ ഉല്‍പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന അടിസ്ഥാനകേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ്. ലക്ഷ്യം. ഇതുവഴി ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്ന തന്ത്രവും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.

 

  comment

  LATEST NEWS


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


  ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.