×
login
ഒക്ടോബര്‍ 18 മുതല്‍ ആഭ്യന്തര വിമാന സർവീസുകൾ 100 ശതമാനം യാത്രക്കാരുമായി പറക്കും

ആഭ്യന്തര വിമാന സർവീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി നല്‍കിയ കേന്ദ്ര വ്യോമയാനമന്ത്രാലയം ഉത്തരവായി. ഒക്ടോബർ 18 മുതൽ 100 ശതമാനം യാത്രക്കാര്‍ക്കും പറക്കാം.

ന്യൂദല്‍ഹി: ആഭ്യന്തര വിമാന സർവീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി നല്‍കിയ കേന്ദ്ര വ്യോമയാനമന്ത്രാലയം ഉത്തരവായി. ഒക്ടോബർ 18 മുതൽ 100 ശതമാനം യാത്രക്കാര്‍ക്കും പറക്കാം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. 2020ല്‍  കോവിഡിനെ തുടര്‍ന്ന്  ഒന്നര വര്‍ഷമായി നിലനില്‍ക്കുന്ന നിയന്ത്രണങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്.  

2020 ഡിസംബറില്‍ 80 ശതമാനം യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം കോവിഡ് തരംഗം വ്യാപകമായതോടെ ഇത് 50 ശതമാനം യാത്രക്കാര്‍ എന്ന നിലയിലേക്ക് ചുരുക്കി. എന്നാല്‍ 2021 ജൂലായ് 21ന്  65 ശതമാനം യാത്രക്കാര്‍ക്ക് അനുമതി നല്‍കിയിരുന്നു. ആഗസ്ത് 12ന് ഇത് 72.5 ശതമാനത്തിലേക്ക് സപ്തംബറില്‍ ഇത് 85 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ഇനി ഒക്ടോബര്‍ 18 മുതല്‍  വിമാനത്തിൽ 100 ശതമാനം യാത്രക്കാരെയും പ്രവേശിപ്പിക്കാനാണ് അനുമതി. അതേസമയം, എയർലൈനുകൾ കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് വേണം സർവീസുകൾ നടത്താനെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.കൊവിഡ് സാഹചര്യങ്ങളും, ഉത്സവ സീസണും പരിഗണിച്ചാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ തീരുമാനം.

കൊവിഡ് വ്യാപനത്തിന് പിന്നാലെ മെയ് മുതൽ രണ്ട് മാസത്തേക്ക് കേന്ദ്രം ആഭ്യന്തരമ വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് ആഭ്യന്തര സർവീസുകൾക്ക് അനുമതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളു.  

വിമാനത്തിൽ പ്രവേശിപ്പിക്കുന്ന യാത്രക്കാരുടെ പരിധി ഉയർത്തണമെന്ന വിമാന കമ്പനികളുടെ അഭ്യർത്ഥന കണക്കിലെടുത്താണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.