×
login
ഈ റിപ്പബ്ലിക് ദിനത്തില്‍ നടക്കുക ചരിത്രത്തിലെ ഏറ്റവും വലിയ ഫ്‌ളൈ പാസ്റ്റ്; ആസാദി കി അമൃത് മഹോത്സവം പ്രൗഢ ഗംഭീരമാക്കാന്‍ റാഫേല്‍ ഉള്‍പ്പെടെ പറന്നുയരും

ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കാന്‍ 17 ജാഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75-ന്റെ ആകൃതിയില്‍ പറക്കും.

ന്യൂദല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലുതും മികച്ചതുമായി ഫ്‌ളൈ പാസ്റ്റ് ആകും ഈ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുകയെന്ന് സേന വൃത്തങ്ങള്‍. റാഫേല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രതിരോധ സേനയുടെ 75 വിമാനങ്ങള്‍ രാജ്പഥിന് മുകളിലൂടെ പറന്ന് ഇന്ത്യയുടെ സൈനിക ശേഷി വെളിപ്പെടുത്തും. റിപ്പബ്ലിക് ദിന പരേഡില്‍ വ്യോമ കര നാവികസേന എന്നിവയില്‍ നിന്നുള്ള വിമാനങ്ങള്‍ ആകും പറയന്നുയരുക. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങള്‍ കൂടി പ്രൗഢ ഗംഭീരകമാക്കാനാണ് വിപുലമായ ഫ്‌ളൈ പാസ്റ്റ് ഒരുക്കുന്നതെന്ന് ഐഎഎഫ് പിആര്‍ഒ വിംഗ് കമാന്‍ഡര്‍ ഇന്ദ്രന്‍ നന്ദി പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഭാഗമാണ് ഫ്‌ളൈ പാസ്റ്റ്. റാഫേല്‍, ഇന്ത്യന്‍ നേവിയുടെ മിഗ്, പി 81 നിരീക്ഷണ വിമാനങ്ങള്‍, ജാഗ്വാര്‍ യുദ്ധവിമാനങ്ങള്‍ എന്നിവ പരേഡില്‍ ൃശക്തി പ്രദര്‍ശിപ്പിക്കുന്ന വിമാനങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.


വിനാശ് ഫോര്‍മേഷനില്‍ അഞ്ച് റാഫേലുകളാകും രാജ്പഥിന് മുകളിലൂടെ പറക്കുക. നാവികസേനയുടെമിഗ്, പി 81 നിരീക്ഷണ വിമാനങ്ങള്‍ വരുണ രൂപീകരണത്തില്‍ പറക്കും. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കാന്‍ 17 ജാഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75-ന്റെ ആകൃതിയില്‍ പറക്കും. സ്വാതന്ത്ര്യ സമര സേനാനി നേതാജി സുബാഷ് ചന്ദ്രബോസിന്റെ ജന്മദിനം ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും ജനുവരി 24 ന് പകരം ജനുവരി 23 മുതല്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി.  

 

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.