×
login
യഥാര്‍ത്ഥ പോരാളിക്കുള്ള അംഗീകാരം; ഇന്ത്യാ ഗേറ്റില്‍ നേതാജി‍യുടെ പ്രതിമ സ്ഥാപിച്ച് കേന്ദ്രം; നാളെ പ്രധാനമന്ത്രി അനാഛാദനം ചെയ്യും

നേതാജിയോടുള്ള ആദര സൂചകമായി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 23ന് ആരംഭിക്കാന്‍ മോദി സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുവര്‍ണ അധ്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന് രാജ്യത്തിന്റെ ആദരം. ഇന്ത്യാ ഗേറ്റില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്നും നേതാജിയുടെ 125-ാം ജന്മവാര്‍ഷികദിനമായ ജനുവരി 23ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോട് പങ്കുവച്ചു.

'രാഷ്ട്രം മുഴുവന്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഗ്രാനൈറ്റില്‍ നിര്‍മിച്ച അദ്ദേഹത്തിന്റെ മഹത്തായ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹത്തോടുള്ള ഇന്ത്യയുടെ കടപ്പാടിന്റെ പ്രതീകമായിരിക്കും ഇത്. പ്രതിമ പൂര്‍ത്തിയാകുന്നതു വരെ, അദ്ദേഹത്തിന്റെ ഒരു ഹോളോഗ്രാം പ്രതിമ അതേ സ്ഥലത്ത് ഉണ്ടായിരിക്കും.' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.  


നേതാജിയോടുള്ള ആദര സൂചകമായി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 23ന് ആരംഭിക്കാന്‍ മോദി സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമ സ്ഥാപിക്കുന്ന വിവരവും പ്രധാനമന്ത്രി രാഷ്ട്രത്തെ അറിയിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം  2016ല്‍ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസമായി ആചരിക്കാന്‍ തുടങ്ങിയതും മോദി സര്‍ക്കാരാണ്.

 

 

    comment

    LATEST NEWS


    ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


    ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


    ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


    കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


    മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി


    'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍ (വീഡിയോ)

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.