×
login
രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് ‍കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു

കോവിഡ് രോഗം ഭേദമായ രോഗിയുടെ ശ്വാസകോശത്തില്‍ ഗ്രീന്‍ ഫംഗസ് രോഗം കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ 34 കാരനായ ഒരു യുവാവിലാണ് രോഗം കണ്ടെത്തിയത്. ഗ്രീന്‍ഫംഗസാണെന്ന് സ്ഥിരീകരിച്ചയുടന്‍ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക വിമാനത്തില്‍ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ എത്തിച്ചു.

ഗ്രീന്‍ ഫംഗസിന്‍റെ പ്രതീകാത്മക ചിത്രം; രോഗത്തെക്കുറിച്ച് വിശദീകരിക്കുന്ന അപൂര്‍വ്വ തിവാരി

ന്യൂദല്‍ഹി: കോവിഡ് രോഗം ഭേദമായ രോഗിയുടെ ശ്വാസകോശത്തില്‍ ഗ്രീന്‍ ഫംഗസ് രോഗം കണ്ടെത്തി.

മധ്യപ്രദേശിലെ ഇന്‍ഡോറിലെ 34 കാരനായ ഒരു യുവാവിലാണ് രോഗം കണ്ടെത്തിയത്. ഗ്രീന്‍ഫംഗസാണെന്ന് സ്ഥിരീകരിച്ചയുടന്‍ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക വിമാനത്തില്‍ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ എത്തിച്ചു. കോവിഡ് രോഗം ഭേദമായ ഇയാളെ ബ്ലാക് ഫംഗസ് ആണെന്ന് കരുതിയാണ് പരിശോധനയ്ക്ക് വിധേയമായത്. എന്നാല്‍ പരിശോധനയില്‍ ഗ്രീന്‍ ഫംഗസാണെന്ന് സ്ഥിരീകരിച്ചു.  

ഇന്ത്യയില്‍ ഇത് ആദ്യത്തെ ഗ്രീന്‍ ഫംഗസ് കേസാണ്. ഇതോടെ കോവിഡ് രോഗം ഭേദമായവരില്‍ കണ്ടുവരുന്ന രോഗങ്ങളുടെ പട്ടികയില്‍ ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയ്ക്ക് പുറമെ ഗ്രീന്‍ ഫംഗസും ഇടം പിടിച്ചു.

'കോവിഡ് ബാധിച്ച് ഇന്‍ഡോറിലെ അരബിന്ദോ ആശുപത്രിയില്‍ കഴിഞ്ഞ ഒന്നരമാസമായി ചികിത്സയിലായിരുന്നു യുവാവ്. പിന്നീട് അദ്ദേഹത്തിന്‍റെ ശ്വാസകോശത്തില്‍ 90 ശതമാനവും രോഗബാധയുണ്ടെന്ന് കണ്ടെത്തി. പരിശോധനകളില്‍ അത് ഗ്രീന്‍ ഫംഗസാണെന്ന് തെളിഞ്ഞു. ബ്ലാക് ഫംഗസില്‍ നിന്നും വ്യത്യസ്തമാണ് ഗ്രീന്‍ ഫംഗസ്. രാജ്യത്തെ ആദ്യ ഗ്രീന്‍ ഫംഗസ് കേസാണിത്,'- ഇന്‍ഡോര്‍ ആരോഗ്യവകുപ്പിലെ ജില്ലാ ഡേറ്റ മാനേജര്‍ അപൂര്‍വ്വ തിവാരി പറഞ്ഞു.

കടുത്ത പനിയും മൂക്കില്‍ നിന്നുള്ള രക്തസ്രാവവുമാണ് ഗ്രീന്‍ഫംഗസിന്‍റെ രോഗ ലക്ഷണങ്ങള്‍. ആസ്‌പെര്‍ഗില്ലോസിസ് എന്നതാണ് ഇതിന്‍റെ ശാസ്ത്രനാമം. കോവിഡ് രോഗം ഭേദമായതിന് ശേഷമാണ് ഇയാളില്‍ ഗ്രീന്‍ ഫംഗസ് കണ്ടെത്തിയത്. രോഗി ശരീരഭാരം കുറഞ്ഞതിനെത്തുടര്‍ന്ന് വല്ലാതെ ക്ഷീണിച്ചുവെന്നും ഇദ്ദേഹത്തെ ചികിത്സിച്ച അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെ ഡോ. രവി ദോസി പറഞ്ഞു.

'അതേ സമയം ഇതേ ആശുപത്രിയില്‍ വൈറ്റ് ഫംഗസ് ബാധിച്ച ഒരു യുവതി സുഖം പ്രാപിച്ചു. യുവതിയുടെ തലച്ചോറിനെ ബാധിച്ച വൈറ്റ് ഫംഗസ് മാറ്റുകയായിരുന്നു. ഇപ്പോള്‍ യുവതി തികച്ചും ആരോഗ്യവതിയാണ്. 'യുവതിയെ തലവേദനയെത്തുടര്‍ന്നാണ് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലച്ചോറില്‍ വലിയ തോതില്‍ ഫംഗസ് ബാധിച്ചതായി കണ്ടെത്തി. 8.2സെന്‍റിമീറ്റര്‍ 4.6 സെന്‍റിമീറ്റര്‍ 4 സെന്‍റിമീറ്റര്‍ വലുപ്പത്തിലായിരുന്നു വൈറ്റ് ഫംഗസ്. ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ വൈറ്റ് ഫംഗസാണിത്. ഈ യുവതിയ്ക്കും കോവിഡാനന്തരമാണ് വൈറ്റ് ഫംഗസ് ബാധയുണ്ടായത്,' ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു.

  comment

  LATEST NEWS


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ


  ചുഴലിക്കാറ്റ്; ആറു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കടലാസിലൊതുങ്ങി, നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകർന്നത് 32 ഓളം വീടുകള്‍


  കോവിഡ് വാക്‌സിനേഷന്‍; വ്യാജ പ്രചാരണത്തിന് കേസെടുത്തു, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവർ ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കരുത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.