×
login
ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 42.85% വളര്‍ച്ച; വിമാന റദ്ദാക്കല്‍ നിരക്ക് 0.47% ആയി കുറഞ്ഞു; വ്യോമയാന മേഖല വളര്‍ച്ചയുടെ പാതയില്‍

കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണം 352.75 ലക്ഷം ആയിരുന്നു. ഉയര്‍ന്നുവരുന്ന യാത്രക്കാരുടെ കണക്കുകള്‍ വിമാന യാത്രയ്ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത സൂചിപ്പിക്കുന്നു.

ന്യൂദല്‍ഹി: ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിവിധ ആഭ്യന്തര വിമാനക്കമ്പനികള്‍ സമര്‍പ്പിച്ച ട്രാഫിക് കണക്കുകള്‍ പ്രകാരം യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡ് വര്‍ധനവായ 503.92 ലക്ഷമായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42.85% വര്‍ധനവാണ് ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണം 352.75 ലക്ഷം ആയിരുന്നു. ഉയര്‍ന്നുവരുന്ന യാത്രക്കാരുടെ കണക്കുകള്‍ വിമാന യാത്രയ്ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത സൂചിപ്പിക്കുന്നു. കൂടാതെ വ്യോമയാന മേഖലയുടെ പോസിറ്റീവ് വളര്‍ച്ച എടുത്തുകാട്ടുന്നു. എംഓഎം വളര്‍ച്ചാ നിരക്ക് 2022 ഏപ്രിലിനും 2023 ഏപ്രിലിനും ഇടയില്‍ 22.18% വര്‍ദ്ധിച്ചു. ഇത് ആഭ്യന്തര വ്യോമയാന വ്യവസായത്തിന്റെ സുസ്ഥിരമായ വേഗതയ്ക്ക് അടിവരയിടുന്നു.  

സുരക്ഷിതവും കാര്യക്ഷമവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ വ്യോമയാന ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ വിമാന കമ്പനികള്‍, വിമാനത്താവളങ്ങള്‍, വ്യോമയാന മന്ത്രാലയം എന്നിവയുടെ കൂട്ടായ പരിശ്രമത്തിന്റെ തെളിവാണ് ഈ സ്ഥിരതയുള്ള വളര്‍ച്ച. യാത്രക്കാരുടെ എണ്ണത്തിലെ പ്രശംസനീയമായ വളര്‍ച്ചയ്ക്ക് പുറമേ, 2023 ഏപ്രില്‍ മാസത്തെ ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനങ്ങളുടെ മൊത്തത്തിലുള്ള റദ്ദാക്കല്‍ നിരക്ക് 0.47% എന്ന താഴ്ന്ന നിരക്കില്‍ തുടര്‍ന്നു. കൂടാതെ, 2023 ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം, 10,000 യാത്രക്കാരില്‍ ഏകദേശം 0.28 പേര്‍ മാത്രമേ പരാതികള്‍ നല്‍കിയിട്ടുള്ളൂ.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.