×
login
മന്ത്രിസ്ഥാനം വേണം, കര്‍ണാടക കോണ്‍ഗ്രസ്സിനുള്ളില്‍ വീണ്ടും തര്‍ക്കം; ജി.എസ്. പാട്ടീലിന്റെ അനുയായികള്‍ സിദ്ധരാമയ്യ‍യുടെ വീട്ടിലേക്ക് പ്രതിഷേധ ജാഥ നടത്തി

ജി.എസ്. പാട്ടീലിന്റെ അനുയായികള്‍ സംഘടിച്ചെത്തി അദ്ദേഹത്തിന് ഉചിതമായ വകുപ്പിന്റെ മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ നിരത്തിയാണഅ പ്രതിഷേധക്കാരെ നേരിട്ടത്.

ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ മന്ത്രി സ്ഥാനത്തിനായും കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളില്‍ തമ്മിത്തല്ല്. മുതിര്‍ന്ന നേതാവ് എം.ബി. പാട്ടീലിന് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്.  

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവും സംഘടിപ്പിച്ചു. ജി.എസ്. പാട്ടീലിന്റെ അനുയായികള്‍ സംഘടിച്ചെത്തി അദ്ദേഹത്തിന് ഉചിതമായ വകുപ്പിന്റെ മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ നിരത്തിയാണഅ പ്രതിഷേധക്കാരെ നേരിട്ടത്.  


കര്‍ണാടകത്തില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരെ കൂടാതെ എട്ട് പേരാണ് ആദ്യഘട്ടത്തില്‍ മന്ത്രിയായി ചുമതലയേറ്റത്. മൂന്ന് ദിവസത്തേക്കാണ് സമ്മേളനം. ഇതിനായി പ്രോ ടൈം സ്പീക്കറായി ആര്‍.വി. ദേശ്പാണ്ടേയെ തെരഞ്ഞെടുത്തിട്ടുണ്ട്. എംഎല്‍എമാര്‍ക്ക് പ്രോ ടൈം സ്പീക്കര്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഈ സമ്മേളന കാലയളവില്‍ തന്നെ സ്പീക്കറെയും തെരഞ്ഞെടുക്കും. ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീല്‍ എന്നിവരെയാണ് സ്പീക്കര്‍ സ്ഥാനത്തെക്ക് പരിഗണിക്കുന്നത്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.