×
login
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ ഓരോ കുട്ടിക്കും ആരോഗ്യകരവും സന്തോഷകരവുമായ ഒരു ബാല്യകാലം ഉറപ്പാക്കുക, അവരുടെ മുഴുവന്‍ കഴിവുകളും കണ്ടെത്തി വളരാന്‍ അവരെ സഹായിക്കുക ,കുട്ടികളുടെ വികസനത്തിനായി സുസ്ഥിരമായ രീതിയില്‍ ഒരു അന്തരീക്ഷം സൃഷ്ടിക്കുക, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 ന്റെ ഉത്തരവുകള്‍ പാലിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സംസ്ഥാനങ്ങളെ/ കേന്ദ്രഭരണ പ്രദേശങ്ങളെ സഹായിക്കുക എന്നിവയാണ് മിഷന്‍ വാത്സല്യയുടെ ലക്ഷ്യം.

ന്യൂദല്‍ഹി: കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി 2009-10 മുതല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'മിഷന്‍ വാത്സല്യ' ശിശു സംരക്ഷണ സേവന (സിപിഎസ്) പദ്ധതി വനിതാ ശിശുവികസന മന്ത്രാലയം നടപ്പിലാക്കുന്നു. ഇന്ത്യയിലെ ഓരോ കുട്ടിക്കും ആരോഗ്യകരവും സന്തോഷകരവുമായ ഒരു ബാല്യകാലം ഉറപ്പാക്കുക, അവരുടെ മുഴുവന്‍ കഴിവുകളും കണ്ടെത്തി വളരാന്‍ അവരെ സഹായിക്കുക ,കുട്ടികളുടെ വികസനത്തിനായി സുസ്ഥിരമായ രീതിയില്‍ ഒരു അന്തരീക്ഷം സൃഷ്ടിക്കുക, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 ന്റെ ഉത്തരവുകള്‍ പാലിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സംസ്ഥാനങ്ങളെ/ കേന്ദ്രഭരണ പ്രദേശങ്ങളെ സഹായിക്കുക എന്നിവയാണ് മിഷന്‍ വാത്സല്യയുടെ ലക്ഷ്യം.

അവസാന ആശ്രയമെന്ന നിലയില്‍  ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക്  കുടുംബാധിഷ്ഠിത സ്ഥാപനേതര പരിചരണം മിഷന്‍ വാത്സല്യ പ്രോത്സാഹിപ്പിക്കുന്നു. നിയമാനുസൃത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക; സേവന വിതരണ ഘടനകളെ ശക്തിപ്പെടുത്തുക; ഉയര്‍ന്ന തലത്തിലുള്ള സ്ഥാപന പരിചരണം/സേവനങ്ങള്‍; സ്ഥാപനേതര സമൂഹാധിഷ്ഠിത പരിചരണം പ്രോത്സാഹിപ്പിക്കുക; അടിയന്തര ഔട്ട്‌റീച്ച് സേവനങ്ങള്‍; പരിശീലനവും വിഭവ ശേഷി വര്‍ദ്ധിപ്പിക്കലും എന്നിവയാണ് മിഷന്‍ വാത്സല്യയുടെ കീഴിലുള്ള ഘടകങ്ങള്‍

പദ്ധതി നടപ്പിലാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മന്ത്രാലയവുമായി ധാരണാപത്രം  (എംഒയു) ഒപ്പുവച്ചു. കേന്ദ്രസംസ്ഥാന/കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകള്‍ തമ്മിലുള്ള നിശ്ചിത ചെലവ് പങ്കിടല്‍ അനുപാതം അനുസരിച്ച് മിഷന്‍ വാത്സല്യ കേന്ദ്രാവിഷ്‌കൃത പദ്ധതിയായി നടപ്പിലാക്കും. മന്ത്രാലയം, മിഷന്‍ വാത്സല്യ പദ്ധതിയുടെ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചു മിഷന്‍ വാത്സല്യ പദ്ധതിക്ക്കീഴില്‍, സംസ്ഥാന ഗവണ്‍മെന്റുകളോടും/കേന്ദ്ര ഭരണ പ്രദേശ ങ്ങളോടും 202223 വര്‍ഷത്തേക്കുള്ള സാമ്പത്തിക നിര്‍ദ്ദേശങ്ങളും പദ്ധതികളും തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  വാത്സല്യ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ 01 ഏപ്രില്‍ 2022 മുതല്‍ പ്രാബല്യത്തിലുണ്ട്.

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.