×
login
ഗുജറാത്ത്‍ തെരഞ്ഞെടുപ്പില്‍ ഓട്ടോക്കാരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്ന കെജ്രിവാള്‍ നാടകം പൊളിഞ്ഞു; താന്‍ മോദി‍യുടെ ആരാധകനെന്ന് ഓട്ടോ ഡ്രൈവര്‍

പഞ്ചാബില്‍ ആവര്‍ത്തിച്ച അതേ കപടതന്ത്രങ്ങള്‍ കെട്ടഴിച്ചുവിടുന്നതിനിടെ ഗുജറാത്തില്‍ ആം ആദ്മിക്കും കെജ്രിവാളിനും തിരിച്ചടി. ഓട്ടോറിക്ഷക്കാരുടെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന സാധാരണക്കാരുടെ മുഖ്യമന്ത്രി എന്ന പ്രതിച്ഛായ പ്രചരിപ്പിക്കാനുള്ള അരവിന്ദ് കെജ്രിവാളിന്‍റെ തന്ത്രം പക്ഷെ ഗുജറാത്തില്‍ പൊളിഞ്ഞു.

അഹമ്മദാബാദ്: പഞ്ചാബില്‍ ആവര്‍ത്തിച്ച അതേ കപടതന്ത്രങ്ങള്‍ കെട്ടഴിച്ചുവിടുന്നതിനിടെ ഗുജറാത്തില്‍ ആം ആദ്മിക്കും കെജ്രിവാളിനും തിരിച്ചടി. ഓട്ടോറിക്ഷക്കാരുടെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന സാധാരണക്കാരുടെ മുഖ്യമന്ത്രി എന്ന പ്രതിച്ഛായ പ്രചരിപ്പിക്കാനുള്ള അരവിന്ദ് കെജ്രിവാളിന്‍റെ തന്ത്രം പക്ഷെ ഗുജറാത്തില്‍ പൊളിഞ്ഞു.  

അരവിന്ദ് കെജ്രിവാള്‍ പൊലീസുകാരനുമായി വഴക്കിട്ട് ഗുജറാത്തില്‍ ഒരു ഓട്ടോറിക്ഷയില്‍ കയറിയിരിക്കുന്നു. സുരക്ഷാപ്രശ്നങ്ങളുണ്ടാകുമെന്നതിനാല്‍ ഓട്ടോറിക്ഷയില്‍ പോകരുതെന്നാണ് പൊലീസുകാരന്‍ കെജ്രിവാളിനോട് പറയുന്നത്. എന്നാല്‍ കെജ്രിവാള്‍ പൊലീസുകാരനെ ചീത്തവിളിച്ച് ഓട്ടോറിക്ഷയില്‍ കയറിയിരിക്കുന്നു. (വീഡിയോയ്ക്ക് എരിവും പുളിയും കിട്ടാന്‍ ഇതും ആം ആദ്മി സൃഷ്ടിക്കുന്ന നാടകമാണ്.)നേരെ ഓട്ടോറിക്ഷക്കാരന്‍റെ വീട്ടില്‍ എത്തി കെജ്രിവാള്‍ വെറും തറയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. അതിനിടയില്‍ എത്ര രൂപ സമ്പാദിക്കുന്നുവെന്ന് കെജ്രിവാള്‍ ചോദിക്കുന്നു. ദിവസം 300 രൂപ എന്നാണ് ഓട്ടോക്കാരന്‍റെ മറുപടി. ഗുജറാത്തിലെ അധികാരത്തിലിരിക്കുന്ന നേതാക്കള്‍ (ബിജെപി നേതാക്കള്‍) ജനങ്ങളുടെ ജീവിതത്തില്‍ ഇടപെടാത്തതിനാല്‍ സാധാരണക്കാര്‍ ദുരിതമനുഭവിക്കുകയാണെന്ന് കെജ്രിവാള്‍ ഓട്ടോക്കാരനോട് പറയുന്നു.  ദല്‍ഹിയിലെ ആം ആദ്മി മുഖ്യമന്ത്രി സാധാരണക്കാരുെട പ്രതിനിധിയാണെന്ന് വീഡിയോ കണ്ട് മനസ്സിലാക്കുന്നതോടെ അവരുടെ വോട്ടുകളെല്ലാം ആം ആദ്മിയുടെ പെട്ടിയിലേക്ക്. ഇതായിരുന്നു ആം ആദ്മിയുടെ ലക്ഷങ്ങള്‍ ചെലവിട്ട് നടപ്പിലാക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രം. പക്ഷെ ഇത് ഗുജറാത്തില്‍ പാളി.  


ബിജെപി ദല്‍ഹി യൂണിറ്റ് നേതാവ് തജീന്ദര്‍ പാല്‍ സിങ്ങ് ബഗ്ഗയാണ് ഈ ഓട്ടോറിക്ഷാ ഡ്രൈവര്‍ കഴുത്തില്‍ കാവിഷാള്‍ അണിഞ്ഞ് മറ്റ് ബിജെപി നേതാക്കളുടെ ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല, താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകനാണെന്നും ഈ ഓട്ടോ ഡ്രൈവര്‍ പറയുന്നതായി തജീന്ദര്‍ ബഗ്ഗ വെളിപ്പെടുത്തുന്നു.  

ചെറിയ പ്രായം മുതലേ താന്‍ നരേന്ദ്രമോദിയുടെ ആരാധകനാണെന്നും ഈ ഓട്ടോ ഡ്രൈവര്‍ പറയുന്നു. അരവിന്ദ് കെജ്രിവാളിനെ ക്ഷണിച്ച ഓട്ടോ ഡ്രൈവര്‍ പ്രധാനമന്ത്രി മോദിയുടെ റാലിയില്‍ പങ്കെടുത്ത വ്യക്തിയാണെന്നും ബഗ്ഗ ട്വീറ്റില്‍ പറയുന്നു. തജീന്ദര്‍ ബഗ്ഗയുടെ നേതൃത്വത്തില്‍ ആം ആദ്മിയുടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിക്കുകയാണ്. 

  comment

  LATEST NEWS


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം


  അടുത്ത അധ്യയന വര്‍ഷം മുതൽ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍; ഗവേഷണത്തിന് മുന്‍തൂക്കം, മാറ്റം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്


  എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


  പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.