×
login
നിര്‍ബന്ധിത മതപരിവര്‍ത്തനം‍; പ്രലോഭനത്തിലൂടെയും തട്ടിപ്പിലൂടെയും മതമാറ്റിയതിന് തെളിവുണ്ടെന്ന് കോടതി; വഹാബ് മഹമ്മൂദിന്റെ ജാമ്യാപേക്ഷ തള്ളി

കുറ്റാരോപിതര്‍ മതം മാറിയവര്‍ക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നു എന്നും, ഹിന്ദു മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന മതസാഹിത്യങ്ങള്‍ വിതരണം ചെയ്തിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തി.

അഹമ്മദാബാദ്: സാമ്പത്തികം നല്‍കി പ്രലോഭിപ്പിച്ച് 37 ഹിന്ദു കുടുംബങ്ങളെ മതം മാറ്റിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇസ്ലാമിക മതപ്രചാരകനായ വാര്യവ അബ്ദുല്‍ വഹാബ് മഹമ്മൂദാണ് മുന്‍കൂര്‍ ജാമ്യം തേടി അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

ജസ്റ്റിസ് ബി എന്‍ കാരിയയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. 'പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, അപേക്ഷകന്‍ നേരിട്ടോ അല്ലാതെയോ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വമോ, സാമ്പത്തികമായി സ്വാധീനിച്ചോ തട്ടിപ്പിലൂടെയോ പരിവര്‍ത്തനത്തിന് ശ്രമിച്ചു എന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ട്' ജഡ്ജി നിരീക്ഷിച്ചു. ഇതേ തുടര്‍ന്നാണ് ജാമ്യപേക്ഷ തള്ളിയത്.

ശബ്ബിര്‍ ഭായ്, സമദ് ഭായ്, അബ്ദുല്‍ അസീസ്, യൂസഫ്, അയ്യുബ് എന്നിവരുടെ സഹായത്തോടെയായിരുന്നു മഹമ്മൂദ് തന്റെ മതംമാറ്റ പദ്ധതി നടപ്പാക്കിയിരുന്നത്. കഴിഞ്ഞ നവംബര്‍ 15 ന് ഭരൂച്ച് സിറ്റിയിലെ ആമോദ് പോലീസ് സ്‌റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ തുടര്‍ നടപടികള്‍ കൈക്കൊണ്ടതിനെ തുടര്‍ന്നാണ് മഹമ്മൂദ് കോടതിയെ സമീപിച്ചത്.

കേസിന്റെ പശ്ചാത്തലം

2021 നവംബര്‍ 15 ന് പ്രവീണ്‍ഭായ് വസന്ത്ഭായ് വാസവ (ഇയാള്‍ മതം മാറി സല്‍മാന്‍ വസന്ത് പട്ടേല്‍ എന്ന പേര് സ്വീകരിച്ചിരുന്നു) ശബ്ബിര്‍ഭായ്, സമദ്ഭായ് എന്നീ രണ്ട് വ്യക്തികള്‍ക്കെതിരെ ആമോദ് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിരുന്നു.

ഇവര്‍ രണ്ടുപേരും ചേര്‍ന്ന് തന്നെ 2018 ല്‍ ഇസ്ലാമിലേക്ക് മതം മാറ്റിയെന്നും, നിര്‍ബന്ധപൂര്‍വ്വം ആധാര്‍കാര്‍ഡിലെ പേര് മാറ്റിയെന്നുമായിരുന്നു പരാതി. അജിത് ഭായ് വാസവ എന്നൊരാളെ ഇവര്‍ പണം കൊടുത്ത് ഇസ്ലാമിലേക്ക് മാറ്റിയെന്നും പ്രവീണ്‍ഭായ് തന്റെ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മതം മാറിയ അജിത്ഭായ് അബ്ദുല്‍ അസീസ് പട്ടേല്‍ എന്ന പേര് സ്വീകരിച്ചു.


മൂന്നു പേരും ചേര്‍ന്ന് വേറെ രണ്ടു പേരെ പണം കൊടുത്ത് മതം മാറ്റി. മഹേന്ദ്ര വാസവ (യൂസഫ്), രാമന്‍ വാസവ (അയ്യുബ്) എന്നിവരെയാണ് മതം മാറ്റിയത്. തുടര്‍ന്ന് പോലീസ് ഐപിസി 120ആ അനുസരിച്ചും 2003 ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമം അനുസരിച്ചും എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആര്‍ അനുസരിച്ച് ഇവര്‍ ആകെ 37 ഹിന്ദു കുടുംബങ്ങളെയും 100 ഹിന്ദുക്കളേയും പണം കൊടുത്ത് മതം മാറ്റിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച ഒരു വീട് ഇസ്ലാമിക പ്രാര്‍ഥനാലയം ആക്കി മാറ്റുകയും ചെയ്തു.

എന്നാല്‍ ഒക്ടോബര്‍ 26 ന് ഹിന്ദു മതത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രവീണ്‍ഭായ് പ്രകടിപ്പിച്ചതോടെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഇവര്‍ ചെയ്തത്. അപകടം മണത്ത പ്രവീണ്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

കുറ്റാരോപിതര്‍ മതം മാറിയവര്‍ക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നു എന്നും, ഹിന്ദു മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന മതസാഹിത്യങ്ങള്‍ വിതരണം ചെയ്തിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തി.

യൂസഫും, അയ്യുബും വാട്ട്‌സപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും ഹിന്ദു സമുദായത്തിനെതിരെ വെറുപ്പ് വളര്‍ത്തുന്ന വീഡിയോകളും പ്രഭാഷണങ്ങളും ചാറ്റുകളും ഷെയര്‍ ചെയ്യുകയും ചെയ്തു.

ജാമ്യാപേക്ഷ സമര്‍പ്പിച്ച ഇസ്ലാമിക മതപ്രചാരകന്‍ വാര്യവ അബ്ദുള്‍ വഹാബ് മഹ്മ്മൂദ്, ഇസ്ലാമിലേക്ക് ആളുകളെ ആകര്‍ഷിയ്ക്കാന്‍ പണത്തിനു പുറമേ വാഹനങ്ങള്‍, എയര്‍ കൂളറുകള്‍, വാട്ടര്‍ കൂളറുകള്‍, കാര്‍പ്പറ്റുകള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, റേഷന്‍ തുടങ്ങിയവ കൊടുത്തിരുന്നു എന്ന് സാക്ഷികള്‍ മൊഴി കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 28 ന് പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ്, മഹ്മ്മൂദ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

  comment

  LATEST NEWS


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം


  'ആ പാമ്പ് ഇപ്പോള്‍ നിങ്ങളുടെ വീട്ടിലാണ്'; ലാലുപ്രസാദിന് മുന്നറിയിപ്പുമായി ഗിരിരാജ്‌സിങ്


  എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.