അഹമ്മദാബാദ്: സബര്‍മതി ആശ്രമത്തിന്റെ പുനര്‍വികസനം ചോദ്യംചെയത് ഗാന്ധിജിയുടെ കൊച്ചുമകന് തുഷാര്‍ ഗാന്ധി നല്കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഗാന്ധിജിയുടെ ആദര്‍ശങ്ങളും തത്വചിന്തകളും പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് വികസനം. ഇത് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഉപകരിക്കും. ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നിലവിലുള്ള ഗാന്ധി ആശ്രമത്തിന് ഒരു മാറ്റവും വരുത്താതെയാണ് പുനര്വികസനമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ആശ്രമത്തിന് ചുറ്റുമുള്ള 55 ഏക്കറാണ് വികസപ്പിക്കുന്നതെന്നും ഒരേക്കറിലാണ് ആശ്രമമെന്നും അവിടെ യാതൊരു മാറ്റവും വരുത്തുന്നിെല്ലന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: