login
ഗുജറാത്ത്‍ മുനിസിപ്പല്‍-പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് നാമമാത്രം സീറ്റുകളില്‍

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയും ചുരുക്കം ചില സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍സിപ്പല്‍-പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആദ്യ മണിക്കൂറുകളില്‍ ബിജെപിക്ക് വലിയ മുന്നേറ്റം. ഫെബ്രുവരി 28-ന് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകളില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. 81 നഗരസഭകളിലേക്കും, 31 ജില്ലാ പഞ്ചായത്തുകളിലേക്കും 231 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഫല സൂചനകളനുസരിച്ച് 58 നഗരസഭകളില്‍ ബിജെപി മുന്നേറുന്നുണ്ട്. രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ ഫലം പുറത്ത് വന്ന 22 ഇടങ്ങളിലും ബിജെപിയാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് ഒരിടത്ത് ലീഡ് ചെയ്യുന്നു.  

താലൂക്ക് പഞ്ചായത്തുകളില്‍ 58 ഇടങ്ങളിലെ ഫലമാണ് പുറത്ത് വന്നത്. ഇതില്‍ 51 താലൂക്ക് പഞ്ചായത്തുകളില്‍ ബിജെപി മുന്നിലാണ്. ഏഴിടത്ത് കോണ്‍ഗ്രസും. ഒരാഴ്ച മുമ്പ് ഫലം പ്രഖ്യാപിച്ച ആറ് കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയിരുന്നു. 2015-ല്‍ നേടിയ വാര്‍ഡുകളിലെ പകുതി പോലും കോണ്‍ഗ്രസിന് നേടാനായിരുന്നില്ല. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയും ചുരുക്കം ചില സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.  

 

 

 

 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.