×
login
മാനേജരുടെ മരണം: ഗുര്‍മീത് റാം റഹിം സിങ്ങിനും നാലു പേര്‍ക്കും ജീവപര്യന്തത്തടവ്

ദേരാ സച്ച സൗദ വിശ്വാസസംഘത്തിന്‍റെ ഗുരുവായ ഗുര്‍മീത് റാം റഹിം സിങിനും നാല് കൂട്ടാളികള്‍ക്കും മാനേജരുടെ കൊലപാതകത്തില്‍ ജീവപരന്ത്യം തടവ് വിധിച്ച് സിബി ഐ കോടതി ഉത്തരവായി. ഇപ്പോള്‍ റോഹ്ടക്കിലെ ജയിലില്‍ ഒരു ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഗുര്‍മീത് റാം റഹിം സിങ്.

പഞ്ച്കുള: ദേരാ സച്ച സൗദ വിശ്വാസസംഘത്തിന്‍റെ ഗുരുവായ ഗുര്‍മീത് റാം റഹിം സിങിനും നാല് കൂട്ടാളികള്‍ക്കും മാനേജരുടെ കൊലപാതകത്തില്‍ ജീവപരന്ത്യം തടവ് വിധിച്ച് സിബി ഐ കോടതി ഉത്തരവായി. ഇപ്പോള്‍ റോഹ്ടക്കിലെ ജയിലില്‍ ഒരു ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഗുര്‍മീത് റാം റഹിം സിങ്.

2002ലാണ് ദേര സിര്‍സയുടെ മാനേജര്‍ രഞ്ജിത് സിംഗ് കൊല ചെയ്യപ്പെട്ടത്. ഇതിന് പിന്നില്‍ ഗുര്‍മിത് റാം റഹിമും സംഘവുമാണെന്ന് കോടതിയ്ക്ക് ബോധ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കേസില്‍ റാം റഹിം സിങ്ങിന് 31 ലക്ഷവും ബാക്കി നാല് പേര്‍ക്ക് 50,000 രൂപ വീതവും പിഴയും ചുമത്തിയിട്ടുണ്ട്.

2002 ജൂലായ് 10നാണ് മാനേജര്‍ രഞ്ജിത് സിങ് വെടിയേറ്റ് മരിച്ചത്. ദേരാ ആസ്ഥാനത്ത് സ്ത്രീകളെ ഗുര്‍മിത് റാം റഹിം സിങ് ദുരുപയോഗം ചെയ്യുന്നതായുള്ള വാര്‍ത്തയടങ്ങിയ അജ്ഞാത കത്ത് പ്രചരിപ്പിച്ചതിന് പിന്നില്‍ മാനേജര്‍ രഞ്ജിത് സിങാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ വധിച്ചത്.

2017ല്‍ ശിഷ്യകളായ രണ്ട് യുവതികളെ പീഢിപ്പിച്ച കേസില്‍ ഗുര്‍മിത് റാം റഹിം സിങിനെ 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇദ്ദേഹമിപ്പോള്‍ റോഹ്ടകില്‍ സുനാറിയ ജയിലില്‍ കഴിയുകയാണ്. പിന്നീട് പത്രപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ചത്രപതിയെ കൊന്ന കേസിലും ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.