×
login
ഗുവാഹത്തി - ബിക്കാനിര്‍ എക്‌സ്പ്രസ് പാളം തെറ്റി; മൂന്ന് യാത്രക്കാര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കുകള്‍ സംഭവിച്ചതായാണ് സൂചന.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി. ഗുവാഹത്തി - ബിക്കാനിര്‍ എക്‌സ്പ്രസ് (15633) ആണ് പാളം തെറ്റിയത്. പശ്ചിമ ബംഗാളിലെ ഡോമോഹാനിയിലാണ് സംഭവം. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ മരിച്ചു. ട്രെയിനിന്റെ 12 ബോഗികള്‍ അപകടത്തില്‍പ്പെട്ടതായി റെയില്‍വേ വ്യക്തമാക്കി.

വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കുകള്‍ സംഭവിച്ചതായാണ് സൂചന. പെട്ടെന്ന് ഒരു കുലുക്കം അനുഭവപ്പെടുകയും ബോഗികള്‍ പാളം തെറ്റുകയുമായിരുന്നുവെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. പരിക്കു പറ്റിയവരെ ജലാഗ്പുരി സദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളിലെ വടക്കന്‍ പ്രദേശമായ മൈനാഗുരിയിലാണ് അപകടം സംഭവിച്ച ഡോമോഹാനി സ്ഥിതി ചെയ്യുന്നത്.

    comment

    LATEST NEWS


    ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


    ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


    വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


    'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


    രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


    വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.