×
login
ഗ്യാന്‍വാപി : എന്നെ വഞ്ചിച്ചു, ഗൂഢാലോചന നടത്തി'; നിരപരാധിയെന്ന് പുറത്തായ സര്‍വേ കമ്മിഷണര്‍

ആളുകളെ വിശ്വാസത്തിലെടുക്കുന്ന എന്റെ പ്രകൃതം അയാള്‍ മുതലെടുത്തു.

ന്യൂഡല്‍ഹി• ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന വിവാദത്തിനിടെ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് പുറത്തായ സര്‍വേ കമ്മിഷണര്‍ അജയ് മിശ്ര രംഗത്ത്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് അജയ് മിശ്ര ദേശീയ മാധ്യമത്തോടു പറഞ്ഞു. വാരാണസി ജില്ലാ കോടതി അജയ് മിശ്രയെ ചൊവ്വാഴ്ച സര്‍വേ കമ്മിഷണര്‍ സ്ഥാനത്തുനിന്നു നീക്കിയിരുന്നു. സര്‍വേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി.'ഞാന്‍ തെറ്റുകാരനല്ല. ചീഫ് അഡ്വക്കേറ്റ് കമ്മിഷണര്‍ വിശാല്‍ സിങ് എന്നെ വഞ്ചിച്ചു. ആളുകളെ വിശ്വാസത്തിലെടുക്കുന്ന എന്റെ പ്രകൃതം അയാള്‍ മുതലെടുത്തു. ഞാനും വിശാലും ഒരുമിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. എനിക്കെതിരെ ഗൂഢാലോചന നടത്തിയത് ഞാന്‍ അറിഞ്ഞില്ല. എനിക്ക് വളരെ ദുഃഖമുണ്ട്. എങ്കിലും സര്‍വേയെക്കുറിച്ചു കൂടുതലൊന്നും പറയാനില്ല.'  അജയ് മിശ്ര പറഞ്ഞു.  

ചീഫ് അഡ്വക്കേറ്റ് കമ്മിഷണര്‍ വിശാല്‍ സിങ് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് അജയ് മിശ്രയെ പുറത്താക്കിയത്.സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ വിശാല്‍ സിങ്, അജയ് നിയമിച്ച വിഡിയോഗ്രഫറാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയതെന്ന് ആരോപിച്ചു. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്‍പ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെ അഭിഭാഷകരും ചോദ്യം ചെയ്തിരുന്നു.

ഗ്യാന്‍വാപി പള്ളി പരിസരത്തു റച്ചുവച്ച നിലയില്‍ ശിവലിംഗം കണ്ടെത്തിയിരുന്നു. ഈ സ്ഥലം സീല്‍ ചെയ്യാനും ഇവിടേക്ക് കടക്കുന്നതില്‍നിന്ന് ആളുകളെ വിലക്കാനും വാരാണസി കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. 


ഗ്യാൻവാപിയിൽ കണ്ടെടുത്ത ശിവ ലിംഗത്തിനും പരിസരങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് വാരണാസി ജില്ലാ മജിസ്‌ട്രേറ്റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

മസ്ജിദിനുള്ളിൽ സർവ്വേ നടത്താൻ കീഴ് കോടതി ഉത്തരവുണ്ടായ 693/2021 നമ്പരിലുള്ള സിവിൽ സ്യൂട്ട് തന്നെ 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമാകയാൽ അസാധുവാക്കണമെന്ന ആവശ്യം അംഗീകരിക്കാൻ പരമോന്നത കോടതി വിസമ്മതിച്ചു.

എതിർകക്ഷികളോട് സ്യൂട്ടിന്റെ നിയമ വിരുദ്ധതയെ സംബന്ധിക്കുന്ന വാദം കീഴ് കോടതിയിൽ തന്നെ പോയി വാദിക്കാൻ ആവശ്യപ്പെട്ടു.കീഴ് കോടതി നടപടികൾ സുപ്രീം കോടതിയുടെ അന്തിമ തീർപ്പ് വരെ സ്റ്റേ ചെയ്യണം എന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു.താത്കാലികമായി സ്റ്റാറ്റസ് കോ പോലും അനുവദിച്ചില്ല.

 

  comment

  LATEST NEWS


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


  പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


  പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


  'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി


  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.