പ്രവീണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് നിരവധി യുവാക്കള്‍ ജില്ലയില്‍ പലയിടത്തും ഇത്തരം ബിസിനസുകള്‍ ആരംഭിച്ചു. ഇവര്‍ക്കെല്ലാം പ്രവീണ്‍ വേണ്ട സഹായങ്ങളും ചെയ്തു നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന് രഞ്ജിത്ത് പറഞ്ഞു.
ബെംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ മതഭീകരവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഹലാല്‍ മംസത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍. കര്‍ണാടകയില്‍ ഹലാല്‍ വിഷയം ഉണ്ടായതിന് ശേഷം വിവിധ മത വിഭാഗങ്ങള്‍ക്ക് ഹലാല്‍ ഇതര മാംസം ലഭിച്ചിരുന്നില്ല. ഇതിനാല്‍ പ്രവീണ്‍ ഒന്‍പത് മാസം മുമ്പ് ബെല്ലാരെയില്‍ 'അക്ഷയ് ഫാം ഫ്രഷ് ചിക്കന്‍' എന്ന പേരില്‍ ചിക്കന്‍ സെന്റര്‍ ആരംഭിച്ചു. ഈ സമയം ബെല്ലാരെയിലെ കോഴി ഇറച്ചി കച്ചവടം ഹലാല്‍ മാംസ വില്‍പ്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു.
പ്രവീണ്‍ കോഴി ഇറച്ചി കച്ചവടം തുടങ്ങിയതോടെ ഹലാല്‍ മാംസ വില്‍പ്പനയില്‍ കുത്തനെ ഇടിവുണ്ടാവുണ്ടാവുകയും പ്രദേശത്തെ ഇസ്ലാമിസ്റ്റുകള്‍ക്ക് പ്രവീണിനോട് വൈരാഗ്യം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് നിരവധി തവണ ഇവര്‍ പ്രവീണിനെ ഭീഷണിപ്പെടുത്തിയിരുന്നു. ചിക്കന്‍ സെന്റര്‍ പൂട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ എത്ര തടസ്സങ്ങള്‍ നേരിട്ടാലും ഈ രംഗത്ത് തന്നെ താന്‍ തുടരുമെന്നും പ്രവീണ്‍ ഇക്കൂട്ടരെ അറിയിച്ചു.
പ്രവീണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് നിരവധി യുവാക്കള്‍ ജില്ലയില്‍ പലയിടത്തും ഇത്തരം ബിസിനസുകള്‍ ആരംഭിച്ചു. ഇവര്‍ക്കെല്ലാം പ്രവീണ്‍ വേണ്ട സഹായങ്ങളും ചെയ്തു നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന് രഞ്ജിത്ത് പറഞ്ഞു.
പ്രവീണ്‍ ദേശീയ താല്‍പ്പര്യമുള്ള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഈ പോസ്റ്റുകളുടെ പേരില്‍ നിരവധി ഭീഷണികള്‍ ലഭിക്കുകയും പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ തയ്യല്‍തൊഴിലാളി കനയ്യ ലാലിനെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയതിനെതിരെ പ്രവീണ്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിലും പ്രവീണിന് നിരവധി ഇടങ്ങളില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊലപാതക കേസില്‍ അറസ്റ്റിലായ രണ്ടുപേരില്‍ ഒരാളായ ബെല്ലാരെ സ്വദേശി മുഹമ്മദ് ഷെഫീഖും പിതാവും പ്രവീണിന്റെ ചിക്കന്‍ സെന്ററിലെ ജീവനക്കാരായിരുന്നു. ഷെഫീഖാണ് കൊലപാതക സംഘത്തിന് പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. ഇതിനാല്‍ തന്നെ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ത്യയ്ക്കിത് ഐതിഹാസിക ദിനം, രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം; സ്വാതന്ത്ര്യ സമരപോരാളികളോടുള്ള കടം നമ്മള് വീട്ടണമെന്ന് പ്രധാനമന്ത്രി
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്