×
login
കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും ഫലം കണ്ടു; രാജ്യം ഇനി വാക്‌സിന്‍ സൂപ്പര്‍ പവര്‍: ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ

നൂറ് കോടി വാക്‌സിനേഷന്റെ നേട്ടത്തെക്കുറിച്ച് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ ഉജാല.കോമിന് അനുവദിച്ച അഭിമുഖം

ഇന്ത്യയില്‍ 100 കോടി വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ ലക്ഷ്യത്തിലെത്താന്‍ സഹായിച്ച നടപടികളും തീരുമാനങ്ങളും എന്തായിരുന്നു?

ലക്ഷ്യം, ദര്‍ശനം, ദൗത്യം, അനുഭവം, നേട്ടം. ഇത് മനസ്സില്‍ വച്ചുകൊണ്ട്, ഞങ്ങളുടെ ടീം കഠിനാധ്വാനം ചെയ്തു, അതിന്റെ നേട്ടം നമ്മുടെ മുന്നിലുണ്ട്.

പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന്‍ വിജയത്തിലേക്ക് നയിച്ച മൂന്ന് പ്രധാന ശക്തികള്‍ ഏതാണ്?

ഒന്നാമതായി, നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം നല്കണം. കഠിനാധ്വാനവും അര്‍പ്പണബോധവും അവരെ മുന്നോട്ടുനയിച്ചു. പകര്‍ച്ചവ്യാധിയുടെ ഏറ്റവും വിഷമകരമായ സമയങ്ങളില്‍ പോലും ഒരു മടിയുമില്ലാതെ സ്വന്തം ആരോഗ്യത്തെയും വകവയ്ക്കാതെ അവര്‍ ഇക്കാര്യത്തില്‍ സ്വയം സമര്‍പ്പിച്ചു.

രണ്ടാമത്തേത് ഈ രംഗത്തെ നമ്മുടെ അനുഭവസമ്പത്താണ്. എത്രയോ പതിറ്റാണ്ടുകളായി നവജാതശിശുക്കള്‍ക്കും അമ്മമാര്‍ക്കുമായി നടത്തിയ ലോകത്തിലെ ഏറ്റവും വലിയ പതിവ് പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന്‍ നല്കിയ പരിചയം ചെറുതല്ല. രോഗപ്രതിരോധ രംഗത്ത് വിപുലമായ അനുഭവമാണ് അത് പകര്‍ന്നത്. ഇത് വാക്‌സിനേഷനുള്ള മനോവീര്യം വര്‍ധിപ്പിച്ചു.

മൂന്നാമത്തേത് സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള നിശ്ചയദാര്‍ഢ്യമാണ്. വാക്‌സിനേഷന്‍ കാമ്പയിന്‍ വിജയകരമാക്കുക എന്ന ഒരു പൊതു ലക്ഷ്യം ഈ യാത്രയ്ക്ക് കരുത്ത് പകര്‍ന്നു. നിതി ആയോഗ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടിത സമിതികള്‍, ആരോഗ്യ മന്ത്രാലയവുമായുള്ള മറ്റ് മന്ത്രാലയങ്ങളുടെ സഹകരണം എന്നിവയെല്ലാം ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ നമുക്ക് സമാനതകളില്ലാത്ത നേട്ടം കൊയ്യാനായി.

ഗവണ്‍മെന്റുമായുള്ള പൊതു-സ്വകാര്യ-പങ്കാളിത്തത്തിനും വലിയ പങ്കുണ്ട്. ഇത് എങ്ങനെ കാണുന്നു?

പൊതു സ്വകാര്യ പങ്കാളിത്തം (പൊതു, സ്വകാര്യ മേഖല പങ്കാളിത്തം) തീര്‍ച്ചയായും ഈ നേട്ടം കൈവരിക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ഇത് കോവിന്‍ പ്ലാറ്റ്‌ഫോം സ്ഥാപിച്ചതും മുന്‍ഗണനാടിസ്ഥാനത്തില്‍ വ്യത്യസ്ത പ്രായത്തിലുള്ള ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കിയതും മെഗാ വാക്‌സിനേഷന്‍ കാമ്പയ്നുകള്‍ വിജയകരമായി നടത്തിയതുമെല്ലാം അതിന്റെ ഭാഗമാണ്. രജിസ്‌ട്രേഷന്‍ മുതല്‍ വാക്‌സിനേഷന്‍ വരെയുള്ള ചെറുതും വലുതുമായ എല്ലാ നടപടികളും ഈ വിജയത്തില്‍ പങ്ക് വഹിച്ചിട്ടുണ്ട്.

ഐസിഎംആര്‍ ഭാരത് ബയോടെക്കിന്റെ സഹകരണത്തോടെ ആദ്യമായി ഒരു തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ചെടുത്തു. ഈ പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ അനുഭവങ്ങള്‍ എന്തായിരുന്നു?

പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനം, പരസ്പരവിശ്വാസവും ഒപ്പം ആത്മവിശ്വാസവും എന്നത്തേക്കാളും വര്‍ധിപ്പിച്ചിട്ടുണ്ട്. വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍, (ഐസിഎംആര്‍-ഭാരത് ബയോടെക്) എല്ലാ പരിശോധനയും നടപടികളും പൂര്‍ണമായും ശാസ്ത്രീയ അടിത്തറയില്‍ തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.

കൂടാതെ ഞങ്ങള്‍ എന്താണ് ചെയ്തത് എന്നതിന്റെ പൂര്‍ണമായ രേഖകള്‍ സയന്റിഫിക് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിക്കും. വാക്‌സിന്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള ഈ പഠനങ്ങളില്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വേരിയന്റുകള്‍ക്കെതിരായ വാക്‌സിന്‍ മൂല്യനിര്‍ണ്ണയങ്ങളും ഫലപ്രദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ പിപിപി മോഡല്‍ വിജയിച്ച രീതി, മറ്റ് രോഗങ്ങള്‍ക്കും ഉപയോഗിക്കുമോ?

ഉത്തരം: തീര്‍ച്ചയായും. മറ്റ് രോഗങ്ങള്‍ക്കുള്ള വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനും അത്തരമൊരു മാതൃക ഉപയോഗിക്കാം. ആവശ്യമുള്ളപ്പോഴെല്ലാം, അതിനനുസരിച്ച്, കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചട്ടക്കൂട് തയ്യാറാക്കുകയും ചെയ്ത ശേഷം, പുതിയ മാനദണ്ഡങ്ങള്‍ സജ്ജമാക്കും. ഇന്ന്, 100 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കിയ ഒരു രാജ്യമായി നമ്മള്‍ മാറി, അത് നമ്മെ ലോകത്തിന് മുന്നില്‍ ഒരു 'വാക്‌സിന്‍ സൂപ്പര്‍ പവര്‍ രാജ്യം' എന്ന നിലയിലെത്തിച്ചിരിക്കുന്നു.

ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ ഭാരതീയര്‍ക്കും വാക്‌സിന്‍ എത്തിക്കാനാവും എന്ന് പ്രതീക്ഷിക്കാമോ?  

ഇപ്പോള്‍ നമ്മുടെ വാക്‌സിന്‍ വിതരണ സംവിധാനം ഏറ്റവും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് ആ ലക്ഷ്യം കൈവരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്, വളരെവേഗം അത് സാധ്യമാകും.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.