×
login
കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധ ഫോണിലും ചിക്കന്‍ സാന്‍വിച്ചിലും; സംസ്ഥാനത്തെ വിഷയങ്ങള്‍ അറിയാന്‍ താല്‍പര്യമില്ല; രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പട്ടേല്‍

'ഞാന്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അവരുടെ ശ്രദ്ധ ഫോണിലായിരുന്നു.ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കേള്‍ക്കാന്‍ അവര്‍ താല്‍പര്യം കാണിച്ചില്ല.

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ചതിനു പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് ഹാര്‍ദിക് പട്ടേല്‍. മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പര്യം ചിക്കന്‍ സാന്‍വിച്ച് ഉറപ്പാക്കുന്നതിലാണെന്നും ഹാര്‍ദിക് തുറന്നടിച്ചു. കോണ്‍ഗ്രസ് നേതാവ് rahul-gandhi-2/' class='tag_highlight_color_detail'>രാഹുല്‍ ഗാന്ധിക്കെതിരെയും ഹാര്‍ദിക് പട്ടേല്‍ വിമര്‍ശനമുയര്‍ത്തി.

'ഞാന്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അവരുടെ ശ്രദ്ധ ഫോണിലായിരുന്നു.ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കേള്‍ക്കാന്‍ അവര്‍ താല്‍പര്യം കാണിച്ചില്ല. ഗുജറാത്തിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്നത് പോലെയാണ് അവരുടെ പെരുമാറ്റം.ഗുജറാത്തിലെ മുതിര്‍ന്ന നേതാക്കന്‍മാര്‍ക്ക് സംസ്ഥാനത്തെത്തുന്ന നേതാക്കളെ സന്ദര്‍ശിച്ച് അവര്‍ക്ക് ചിക്കന്‍ സാന്‍വിച്ച് ഉറപ്പു വരുത്തുന്നതിലാണ് കൂടുതല്‍ താല്‍പര്യം എന്ന് മുന്‍ കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് തുറന്നടിച്ചു.


നമ്മുടെ നേതാവിനെ രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാനസമയത്ത് അദ്ദേഹം വിദേശത്തായിരുന്നു.രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തിയപ്പോള്‍ തന്നെ പ്രത്യേകമായി കണ്ടില്ല. തന്നെ സഹായിക്കാന്‍ ദല്‍ഹിയില്‍ ഗോഡ്ഫാദര്‍മാരില്ല. തന്റെ സ്വന്തം യോഗ്യതകള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്ത് ചെയ്താലും അവരെ എതിര്‍ക്കുന്നത് മാത്രമായി കോണ്‍ഗ്രസ് രാഷ്ട്രീയം എന്ന് അദ്ദേഹം വിമര്‍ശിച്ചു.ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഒരു മാര്‍ഗരേഖ പോലുമില്ലെന്ന് അദ്ദേഹം പരിഹസിച്ചു.'

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് 2019ലാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മാറ്റിനിര്‍ത്തുകയാണെന്ന് അദ്ദേഹം മുന്‍പ് ആരോപിച്ചിരുന്നു. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായി ഹാര്‍ദിക് പാര്‍ട്ടി വിട്ടത്.  

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.