×
login
ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഹിന്ദു ആയതിനാല്‍ കുടുംബം അംഗീകരിക്കില്ലെന്ന് അക്തര്‍; തെലങ്കാന‍യില്‍ യുവതി ജീവനൊടുക്കി

ഇതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് തെലങ്കാനയില്‍ 23 കാരിയുടെ മരണം. ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകന്‍ അക്തര്‍ വ്യത്യസ്ത മതക്കാരാണെന്ന് പറഞ്ഞ് തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹരിണി മരിച്ചത്.

ഹൈദരാബാദ്: ദി കേരള സ്‌റ്റോറിക്കെതിരെ പ്രതിഷേധങ്ങള്‍ നേരിടുമ്പോള്‍ ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രണയം നടിച്ചുള്ള മതമാറ്റ ശ്രമങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് തെലങ്കാനയില്‍ 23 കാരിയുടെ മരണം. ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകന്‍ അക്തര്‍ വ്യത്യസ്ത മതക്കാരാണെന്ന് പറഞ്ഞ് തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹരിണി മരിച്ചത്.

ഇന്നലെ നിസാമാബാദ് ജില്ലയിലെ നവിപേട്ടിലുള്ള വസതിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ ഗ്രാമത്തില്‍ താമസിച്ചിരുന്ന ഹരിണിയും അക്തറും ഏഴ് വര്‍ഷം മുമ്പാണ് പ്രണയത്തിലായത്. ഇതേതുടര്‍ന്ന് അക്തറിനോട് വിവാഹത്തെക്കുറിച്ച് നിരന്തരം ഹരിണി ചോദിച്ചിരുന്നുവെന്ന് ദ ഹിന്ദു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.


എന്നാല്‍ ഹരിണി വേറെ മതമായതിനാല്‍ അക്തറിന്റെ കുടുംബാംഗങ്ങള്‍ അംഗീകരിക്കില്ലെന്നും. താന്‍ തന്റെ കുടുംബത്തിലെ മുതിര്‍ന്നവരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി പോകില്ലെന്നും വ്യക്തമാക്കി. മതം മാറാന്‍ തയ്യാറല്ലത്തതിനാല്‍ ഹരിണി മനംനൊന്ത് ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇവരുടെ ബന്ധത്തിനിടയില്‍ അക്തര്‍ ഒരിക്കല്‍ പോലും മതത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നുവന്നയുടന്‍, പിന്മാറാന്‍ അദ്ദേഹം അത് ഒരു ഒഴികഴിവായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വീട്ടില്‍ തനിച്ചായിരുന്ന ഹരിണി ബെഡ്ഷീറ്റ് ഉപയോഗിച്ച് സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെതിയപ്പോളാണ് മരണം അറിഞ്ഞത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.