×
login
ഹർക്കത്ത് 313‍- ജമ്മു‍ കശ്മീരിലേക്ക് ഈ പുതിയ ഭീകര സംഘടനയിലെ അംഗങ്ങള്‍ നുഴഞ്ഞുകടന്നതായി റിപ്പോര്‍ട്ട്

ജമ്മു കശ്മീരിലേക് പുതിയ ഭീകര സംഘടനയായ ഹര്‍ക്കത്ത് 313ലെ അംഗങ്ങള്‍ നുഴഞ്ഞുകയറിയതായി രഹസ്യസേനാ റിപ്പോര്‍ട്ട്. ടിആര്‍എഫ് എന്ന ഭീകരസംഘടനയ്ക്ക് പിന്നാലെയാണ് പുതിയ ഭീകരസംഘടനയായ ഹര്‍ക്കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ന്യൂദല്‍ഹി: ജമ്മു കശ്മീരിലേക് പുതിയ ഭീകര സംഘടനയായ ഹര്‍ക്കത്ത് 313ലെ അംഗങ്ങള്‍ നുഴഞ്ഞുകയറിയതായി രഹസ്യസേനാ റിപ്പോര്‍ട്ട്. ടിആര്‍എഫ് എന്ന ഭീകരസംഘടനയ്ക്ക് പിന്നാലെയാണ് പുതിയ ഭീകരസംഘടനയായ ഹര്‍ക്കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.  

ജമ്മു കശ്മീരില്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുമെന്നാണ് ഹര്‍ക്കത്തിന്‍റെ ആഹ്വാനം. കശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും സംഘടന പറയുന്നു. വിദേശ ഭീകരർ മാത്രമാണ് ഈ സംഘടനയിലെ അംഗങ്ങള്‍.  

ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്ഷെ മുഹമ്മദ് മാതൃകയിലാണ് സംഘടനയുടെ പ്രവർത്തനം. പാക് ചാരസംഘടനയായ ഐ എസ് ഐ ആണ് സംഘടനയ്ക്ക് പിന്നിലെന്നാണ് നിഗമനം. അടുത്തയിടെ രൂപം കൊണ്ട ടി ആർ എഫ് എന്ന ഭീകര സംഘടനയ്ക്കും ആയുധങ്ങളും പ്രവർത്തനത്തിനുള്ള ധനവും നൽകുന്നത് ഐ എസ് ഐ ആണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.


ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഭീകരർ തന്നെയാണ് പുതിയ സംഘടനകൾക്കും നേതൃത്വം നൽകുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു ടി ആർ എഫ് രൂപീകരിച്ചത്. അടുത്തയിടെ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതിന് പിന്നിലും ടി ആർ എഫ് ആയിരുന്നു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ച സാഹചര്യത്തിലാണ് ഹർക്കത്ത് 313 രൂപീകരിക്കപ്പെട്ടത് എന്നാണ് വിവരം. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ  പാകിസ്ഥാൻ കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുമെന്ന് സൂചനയുണ്ടായിരുന്നു.  

ഹര്‍ക്കത്തിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്ത്യയുടെ രഹസ്യസേനയും സുരക്ഷാവിഭാഗങ്ങളും അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. വ‍ടക്കന്‍ കശ്മീരിലും തെക്കന്‍ കശ്മീരിലും രണ്ട് പ്രധാനകേന്ദ്രങ്ങള്‍ സ്ഫോടനങ്ങള്‍ നടത്താനാണ് സംഘം ആസൂത്രണം ചെയ്തിരിക്കുന്നത്. തീവ്രവാദ ആക്രമണം മുന്നില്‍ക്കണ്ട് ശ്രീനഗര്‍ വിമാനത്താവളം, ജലവൈദ്യുത പദ്ധതികള്‍ എന്നിവിടങ്ങളില്‍ സൈനികസന്നാഹം ശക്തമാക്കിയിട്ടുണ്ട്. 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.