login
കോവിഡ് മഹാമാരിയില്‍ അഭയാര്‍ത്ഥി പ്രശ്‌നം മാനേജ് ചെയ്തതിന് യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് ഹാര്‍വാഡ് സര്‍വ്വകലാശാല പഠനം

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ പഠന റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കോവിഡിനെത്തുടര്‍ന്ന് രൂപപ്പെട്ട അഭയാര്‍ത്ഥിത്തൊഴിലാളികളുടെ മനുഷികപ്രതിസന്ധികളും അതിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫലപ്രദമായി എങ്ങിനെ കൈകാര്യം ചെയ്തു എന്നീ കാര്യങ്ങളാണ് ഹാര്‍വാഡ് സര്‍വ്വകലാശാലയുടെ പഠനറിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നത്.

ലക്‌നോ: കോവിഡ് മഹാമാരിക്കാലത്ത് അഭയാര്‍ത്ഥി പ്രതിസന്ധിയെ സമര്‍ത്ഥമായി മാനേജ് ചെയ്ത യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് ഹാര്‍വാഡ് സര്‍വ്വകലാശാലയുടെ പഠനം. കോവിഡ് മൂലം ലോകമാകെ കണക്കുകൂട്ടാനാവാത്ത പ്രശ്‌നങ്ങളാല്‍ നട്ടംതിരിയുമ്പോഴാണ് അഭയാര്‍ത്ഥിപ്രവാഹമുണ്ടായപ്പോള്‍ യോഗി ആദിത്യനാഥിന്റെ സമര്‍ത്ഥമായ ഇടപെടല്‍ ഉണ്ടായതെന്ന് പഠനം പറയുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ പഠന റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കോവിഡിനെത്തുടര്‍ന്ന് രൂപപ്പെട്ട അഭയാര്‍ത്ഥിത്തൊഴിലാളികളുടെ മനുഷികപ്രതിസന്ധികളും അതിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫലപ്രദമായി എങ്ങിനെ കൈകാര്യം ചെയ്തു എന്നീ കാര്യങ്ങളാണ് ഹാര്‍വാഡ് സര്‍വ്വകലാശാലയുടെ പഠനറിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നത്. ഗതാഗതസൗകര്യങ്ങള്‍, റേഷന്‍ കിറ്റ് വിതരണം, അഭയാര്‍ത്ഥികള്‍ക്കുള്ള ആരോഗ്യകേന്ദ്രങ്ങള്‍ എന്നിങ്ങനെ ബഹുമുഖതലത്തിലാണ് യോഗിസര്‍ക്കാര്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തത്.  

ദിവസവേനതത്തെ ആശ്രയിച്ചാണ് അഭയാര്‍ത്ഥിത്തൊഴിലാളികള്‍ ജീവിതം നിലനിര്‍ത്തുന്നത്. അതിനാല്‍ ഇവര്‍ക്ക് സൗജന്യ റേഷനും അനുവദിച്ചു. അഭയാര്‍ത്ഥി തൊഴിലാളികളുടെ സാമ്പത്തികപ്രശ്‌നം കൈകാര്യം ചെയ്ത് യോഗി സര്‍ക്കാരിന്‍റെ മാതൃക വിശദമായി പഠന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. ഇവരുടെ കുടുംബങ്ങളുടെ നിലനില്‍പ്, മഹാമാരിയെ പ്രതിരോധിക്കാനുള്ള സമഗ്ര നടപടികള്‍, തൊഴില്‍ സംഘടിപ്പിക്കാനുള്ള സ്‌കില്‍ മാപ്പിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എന്നിവ യോഗി സര്‍ക്കാര്‍ മാതൃകയുടെ ഭാഗമാണ്.

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.