×
login
11 വര്‍ഷം മുന്‍പ് മുസ്ലിങ്ങളെയും ഭീകരവാദികളെയും കുറിച്ച് നടത്തിയ ട്വീറ്റ്‍ കുത്തിപ്പൊക്കി ട്വിറ്റർ സിഇഒ ‍പരാഗ് അഗ്രവാളിനെതിരെ വിദ്വേഷപ്രചാരണം

11 വര്‍ഷം മുന്‍പ് മുസ്ലിങ്ങളെക്കുറിച്ചും ഭീകരവാദികളെക്കുറിച്ചും നടത്തിയ ട്വീറ്റ് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ട്വിറ്റർ സിഇഒ ആയി നിയമിതനായ ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെതിരെ വ്യാപക വംശീയപ്രചാരണം. പരാഗ് വംശീയവാദിയെന്ന് മുദ്രകുത്തി തകര്‍ക്കാനാണ് നീക്കം.

കാലിഫോർണിയ: 11 വര്‍ഷം മുന്‍പ് മുസ്ലിങ്ങളെക്കുറിച്ചും ഭീകരവാദികളെക്കുറിച്ചും നടത്തിയ ട്വീറ്റ് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ട്വിറ്റർ സിഇഒ ആയി നിയമിതനായ ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെതിരെ  വ്യാപക വംശീയപ്രചാരണം. പരാഗ് വംശീയവാദിയെന്ന് മുദ്രകുത്തി തകര്‍ക്കാനാണ് നീക്കം.

കൃത്യമായി പറഞ്ഞാല്‍, 2010 ഒക്ടോബർ 26 ന് അഗ്രവാൾ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് വിദ്വേഷപ്രചാരണത്തിന്‍റെ കാരണം. മുസ്ലീങ്ങളെയും തീവ്രവാദികളെയും തമ്മിൽ അവർക്ക് വേർതിരിച്ചുകാണാൻ കഴിയുന്നില്ലെങ്കിൽ താൻ എങ്ങനെ വെളളക്കാരെയും വംശീയ വിദ്വേഷികളെയും വേർതിരിച്ചുകാണും എന്നതായിരുന്നു പോസ്റ്റ്.  

വാസ്തവത്തില്‍ കൊമേഡിയന്‍ ആസിഫ് മാണ്ഡ് വിയുടെ ഡെയ്‌ലി ഷോ എന്ന ടോക് ഷോയിലെ ഒരു വരി പങ്കുവെയ്ക്കുക മാത്രമായിരുന്നു പരാഗ് ചെയ്തത്. പരാഗിനെ അധികം പേര്‍ക്കും അറിയില്ല. പഴയ സിഇഒ ജാക് ഡോഴ്‌സിയെപ്പോലെ ജനപ്രിയനല്ല പരാഗ്. എപ്പോഴും പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ടെക്കിയായിരുന്നു. മിടുക്കനായ പരാഗിനെപ്പറ്റി ജാക് ഡോഴ്‌സി പറഞ്ഞത് ഇതാണ്:' ട്വിറ്ററിന്റെ ജാതകം തിരുത്തിയെഴുതാന്‍ സഹായിച്ച ഓരോ നിര്‍ണ്ണായകതീരുമാനത്തിനും പിന്നില്‍ പരാഗ് ആയിരുന്നു.'


എന്നാല്‍ ഇപ്പോള്‍ പരാഗിനെ ഇസ്ലാം വിരുദ്ധനായി ചിത്രീകരിക്കാനും ചിലര്‍ ശ്രമിക്കുകയാണ്. വാസ്തവത്തില്‍ എല്ലാ മുസ്ലിങ്ങളെയും ഭീകരവാദിയായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരെ പ്രതികരിക്കുന്ന ട്വീറ്റായിരുന്നു പരാഗിന്‍റേത്. എല്ലാ പ്രശ്‌നങ്ങളും സൂക്ഷ്മതയോടെ മനസ്സിലാക്കാന്‍ ശ്രമിച്ച വ്യക്തിയാണ് പരാഗ്. അദ്ദേഹം തികച്ചും സ്വതന്ത്ര ചിന്താഗതിക്കാരനുമാണ്.  

ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോർസി രാജിവെച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് 37 കാരനായ പരാഗ് അഗ്രവാളിനെ പുതിയ സിഇഒ ആയി നിയമിച്ചത്. ബോംബെ ഐഐടിയിലെ പൂർവ്വവിദ്യാർത്ഥി കൂടിയാണ് പരാഗ് അഗ്രവാൾ. 2011 ലാണ് ആഡ്‌സ് എൻജിനീയറായി അദ്ദേഹം ട്വിറ്ററിൽ എത്തുന്നത്.

യുഎസ് രാഷ്‌ട്രീയവൃത്തങ്ങളും വിവാദം ഏറ്റുപിടിച്ചിട്ടുണ്ട്. പുതിയ സിഇഒ എല്ലാവരെയും ഒരുപോലെ കാണുമെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്നായിരുന്നു കോളറാഡോയിലെ റിപ്പബ്ലിക്കൻ പ്രതിനിധി കെൻ ബക്കിന്‍റെ അഭിപ്രായം. തീവ്ര വലതുപക്ഷ വെബ്‌സൈറ്റായ ബ്രെറ്റ്ബാർട്ട് ആണ് പഴയ ട്വീറ്റ് കൊണ്ട് വന്ന് പരാഗിനെ വംശീയ വിദ്വേഷിയായി ചിത്രീകരിച്ചുകൊണ്ടുള്ള വിവാദം ആരംഭിച്ചത്. 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.