ഗുരുദക്ഷിണയായി, വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ബംഗാളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനായി ബോസ് സ്വന്തം ശമ്പളത്തില്‍ നിന്ന് പണമെടുത്ത് അവാര്‍ഡ് നല്‍കും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും പിന്നീട് 75,000, 50,000, 25,000 രൂപയുമാണ്. അക്കാദമിക മികവ് ഉള്‍പ്പെടെയുള്ള കഴിവുകളെ അടിസ്ഥാനമാക്കി ഒരു വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്നവര്‍ക്കാണ് പുരസ്കാരം.
കൊല്‍ക്കത്ത: റിപ്പബ്ലിക് ദിനത്തില്‍ സരസ്വതീപൂജയോടെ ബംഗാള്‍ ഗവര്‍ണര്‍ക്ക് എഴുത്തിനിരുത്ത്. എട്ടുവയസ്സുകാരി ദേബാഞ്ജലി റോയി ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെ ബംഗാളി ഭാഷയിലെ അക്ഷരമാലകള്‍ ആചാരവിധിയനുസരിച്ച് പഠിപ്പിച്ചുതുടങ്ങും. കേരളത്തില്‍ ഹരിശ്രീ കുറിക്കുന്നതിന് സമാനമാണ് ബംഗാളിലും ഹതേ ഖോരി എന്ന എഴുത്തിനിരുത്ത് ചടങ്ങ്. ദേബാഞ്ജലി അച്ഛനമ്മമാരുമായി ഗവര്‍ണറെ കാണാനെത്തിയിരുന്നു. കുട്ടികളാണ് എന്നും തന്റെ ഗുരുവെന്നും ദേബാഞ്ജലിയില്‍ നിന്ന് ബംഗാളിയിലെ അക്ഷരങ്ങള്‍ കുറിച്ചുതുടങ്ങുന്നത് ആനന്ദകരമാണെന്നും ആനന്ദബോസ് പറഞ്ഞു. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും.
ഗുരുദക്ഷിണയായി, വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ബംഗാളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനായി ബോസ് സ്വന്തം ശമ്പളത്തില്‍ നിന്ന് പണമെടുത്ത് അവാര്‍ഡ് നല്‍കും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും പിന്നീട് 75,000, 50,000, 25,000 രൂപയുമാണ്. അക്കാദമിക മികവ് ഉള്‍പ്പെടെയുള്ള കഴിവുകളെ അടിസ്ഥാനമാക്കി ഒരു വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്നവര്‍ക്കാണ് പുരസ്കാരം.
എല്ലാ പ്രവൃത്തിദിവസവും ഒരു മണിക്കൂര്‍ ബംഗാളി പഠിക്കാന്‍ നീക്കിവയ്ക്കും. ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ബംഗാളി വിദ്യാര്‍ഥികളെ ചേര്‍ത്ത് ഗവര്‍ണേഴ്സ് ഗോള്‍ഡന്‍ ഗ്രൂപ്പും അദ്ദേഹം സൃഷ്ടിക്കും.
ബംഗാളും ബംഗാളിയും ഏറ്റവും ഇഷ്ടപ്പെടുന്ന ആനന്ദബോസിന്റെ രചനകള്‍ ബംഗാളിയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ ഒരുങ്ങുകയാണ് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു. കുട്ടിക്കാലത്ത് രവീന്ദ്രനാഥ ടാഗോറിന്റെ രചനകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആനന്ദബോസ് എഴുപതുകളില്‍ കൊല്‍ക്കത്ത എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആരാധനയിലാണ് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അച്ഛന് ആനന്ദ ബോസ് എന്ന് പേരിട്ടത്.
ഇതുവരെ വായിച്ചതില്‍ വച്ച് ഏറ്റവും മികച്ച കഥ ടാഗോറിന്റെ 'കാബൂളിവാല'യാണ് 'കാബൂളിവാല'യും 'മിനി'യും ഉള്ളില്‍ സൃഷ്ടിച്ച തരംഗം ചെറുതല്ല. 1990-കളുടെ തുടക്കത്തില്‍ 'ചൗരംഗിയിലെ പൂക്കള്‍' എന്ന ഒരു ചെറുകഥ ആനന്ദബോസ് എഴുതി. ''ഞാന്‍ ആ കഥ നിരൂപകന് എം. കൃഷ്ണന് നായര്‍ക്ക് നല്കി. അദ്ദേഹം ഒന്നും പറഞ്ഞില്ല, എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം 'കലാകൗമുദി'യില്‍ കഥ പ്രസിദ്ധീകരിക്കുകയും പിന്നീട് അദ്ദേഹം തന്റെ കോളത്തില്‍ ചെറുകഥയെക്കുറിച്ച് എഴുതുകയും ചെയ്തു, ആനന്ദബോസ് പറഞ്ഞു.
ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു 'ചൗരംഗിയിലെ പൂക്കള്‍' എന്ന കഥയെക്കുറിച്ച് ഒരു അവലോകനം എഴുതിയിരുന്നു. ആത്മകഥ ഉള്‍പ്പെടെ എല്ലാ സാഹിത്യകൃതികളുടെയും വിവര്‍ത്തന മേല്‍നോട്ടം അദ്ദേഹം വഹിക്കുകയാണ്. ചിലത് കൊല്‍ക്കത്ത പുസ്തകമേളയില്‍ റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്,' ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു