നാല് വോട്ടിന് വേണ്ടിയാണ് കോണ്‍ഗ്രസ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കുന്നതെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിനെ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ വിളിക്കാത്തതുവഴി കേന്ദ്രസര്‍ക്കാര്‍ അദിവാസികളെ അപമാനിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം.
ബെംഗളൂരു: നാല് വോട്ടിന് വേണ്ടിയാണ് കോണ്‍ഗ്രസ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കുന്നതെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിനെ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ വിളിക്കാത്തതുവഴി കേന്ദ്രസര്‍ക്കാര്‍ അദിവാസികളെ അപമാനിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം. ഇത് ആത്മാര്‍ത്ഥതയില്ലാത്ത വാദമുഖമാണെന്ന് കോണ്‍ഗ്രസിന് തന്നെ അറിയാമെന്നും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമി പറഞ്ഞു.
പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ ദേവഗൗഡ പങ്കെടുക്കും. ആദിവാസി സമൂഹത്തില്‍ നിന്നും നാല് വോട്ട് കിട്ടാനാണ് കോണ്‍ഗ്രസിന്‍റെ ഈ കപടനാട്യം. കോണ്‍ഗ്രസിന്‍റെ ഈ ബഹിഷ്കരണം ഉദ്ഘാടനത്തില്‍ മാത്രമായി ഒതുക്കുമോ അതോ അവര്‍ വരുന്ന പാര്‍ലമെന്‍റ് സമ്മേളനങ്ങളും ബഹിഷ്കരിക്കുമോ?- കുമാരസ്വാമി പരിഹസിച്ചു.
മെയ് 28 ഞായറാഴ്ചപ്രധാനമന്ത്രി മോദിയും ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ലയും ചേര്‍ന്ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോള്‍ 25 പാര്‍ട്ടികള്‍ പരിപാടിയില്‍ സംബന്ധിക്കും. എഐഎഡിഎംകെ, അപ്നാദള്‍, അകാലിദള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, എല്‍ജെഡി, ശിവസേന ഷിന്‍ഡേ വിഭാഗം, എന്‍പിപി, എന്‍പിഎഫ് എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടെ 25 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉദ്ഘാടന പരിപാടിയ്ക്കെത്തും.
കോണ്‍ഗ്രസുള്‍പ്പെടെ 19 രാഷ്ട്രീയ പാര്‍ട്ടികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി