×
login
അയോധ്യക്കും കാശിക്കും പിന്നാലെ മഥുരയിലും ശ്രീകൃഷ്ണക്ഷേത്രം; പ്രഖ്യാപനവുമായി ബിജെപി എംപി ഹേമമാലിനി

അവിടെ ഇപ്പോഴേ ഒരു ക്ഷേത്രമുണ്ട്. മോദിജി കാശിവിശ്വനാഥന്റെ ഇടനാഴി നവീകരിച്ചതു പോലെ, ഇതും നവീകരിച്ചു മനോഹരമാക്കാവുന്നതാണ്' ഹേമമാലിനി പറഞ്ഞു.

ന്യൂദല്‍ഹി: അയോദ്ധ്യയ്ക്കും കാശിക്കും ശേഷം ഉടനെ തന്നെ മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി എംപി ഹേമമാലിന. രാമജന്മഭൂമി, കാശി എന്നിവിടങ്ങളിലെ പുനരുദ്ധാരണത്തിന് ശേഷം, മഥുരയും വളരെ പ്രധാനപ്പെട്ടതാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദേശമായ മഥുര, സ്‌നേഹത്തിന്റെയും മമതയുടെയും പ്രതീകമാണ്. മഥുരയിലെ പാര്‍ലമെന്റ് അംഗമെന്ന നിലയ്ക്ക്, ഇവിടെയും ഒരു ക്ഷേത്രം വേണമെന്നാണ് എന്റെ ആഗ്രഹം. അവിടെ ഇപ്പോഴേ ഒരു ക്ഷേത്രമുണ്ട്. മോദിജി കാശിവിശ്വനാഥന്റെ ഇടനാഴി നവീകരിച്ചതു പോലെ, ഇതും നവീകരിച്ചു മനോഹരമാക്കാവുന്നതാണ്' ഹേമമാലിനി പറഞ്ഞു.

രാമജന്മഭൂമിയുടെയും കാശിയുടെയും പുനരുദ്ധാരണത്തിന് ശേഷം സ്വാഭാവികമായും മഥുരയും വളരെ പ്രധാനമാണ്. എന്നെ കാശിയിലേക്ക് ക്ഷണിച്ചു, ഞാന്‍ തിങ്കളാഴ്ച പോകുന്നു'.കാശി വിശ്വനാഥന്റെ നവീകരണ പ്രവര്‍ത്തനത്തെപ്പറ്റി ഏറെക്കാലമായി ആരും ചിന്തിച്ചില്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആ കാര്യം നടപ്പിലാക്കിയത്. മഥുരയിലും അതേ കാര്യം തന്നെ സംഭവിക്കുമെന്ന് ഹേമമാലിനി വ്യക്തമാക്കി.


 

 

  comment

  LATEST NEWS


  സുരിനാം പരമോന്നത ബഹുമതി ദി ഗ്രാന്‍ഡ് ഓര്‍ഡര്‍ ഓഫ് ദി ചെയിന്‍ ഓഫ് യെല്ലോ ഏറ്റുവാങ്ങി രാഷ്ട്രപതി ദ്രൗപദി മുര്‍മു


  നികുതി വെട്ടിച്ചെന്ന് സമ്മതിച്ച് ബിബിസി; വെട്ടിച്ചത് 40 കോടിയെന്ന് കുറ്റസമ്മതം; ആദായനികുതി റെയ്ഡിനെ വിമര്‍ശിച്ചവരുടെ വായ അടപ്പിച്ച് റിപ്പോര്‍ട്ട്


  എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം


  കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


  മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


  വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.