×
login
അതീവജാഗ്രത:കശ്മീരില്‍ മൊബൈല്‍-ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി

അതീവ ജാഗ്രതയുടെ ഭാഗമായി കശ്മീരിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തലാക്കി. ടിആര്‍എഫ് എന്ന സംഘടനയ്ക്ക് പുറമെ ഹര്‍ക്കത് 313 എന്ന പുതിയൊരു ഭീകരസംഘടനയിലെ അംഗങ്ങള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി രഹസ്യസേന റിപ്പോര്‍ട്ടുണ്ട്.

ശ്രീനഗർ: അതീവ ജാഗ്രതയുടെ ഭാഗമായി കശ്മീരിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തലാക്കി. ടിആര്‍എഫ് എന്ന സംഘടനയ്ക്ക് പുറമെ ഹര്‍ക്കത് 313 എന്ന പുതിയൊരു ഭീകരസംഘടനയിലെ അംഗങ്ങള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി രഹസ്യസേന റിപ്പോര്‍ട്ടുണ്ട്.  

ശ്രീനഗര്‍ വിമാനത്താവളം, ഉറി വൈദ്യുതിനിലയം എന്നിവിടങ്ങളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. കൂടുതല്‍ മുൻകരുതലിന്‍റെ ഭാഗമായാണ് മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ പരക്കാതിരിക്കാനും രഹസ്യവിവരങ്ങള്‍ കൈമാറപ്പെടാതിരിക്കാനും ഉള്ള മുന്‍കരുതലിന്‍റെ ഭാഗം കൂടിയാണിത്. ശ്രീനഗറിലെ അഞ്ചാർ, ഈദ്ഗാഹ്, ഖമർവാരി, സൗറ, എംആർ ഗങ്, നൗഹത്ത, സഫകടൽ, ബാഗ്യാസ്, കുൽഗാമിലെ വാപോഹ്, ഖൈമ, പുൽവാമയിലെ ലിറ്റർ തുടങ്ങിയ പ്രദേശങ്ങളാണ് നടപടിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

 സമീപകാലത്തുണ്ടായ കശ്മീരികളല്ലാത്തവരുടെയും ഹിന്ദു-സിഖ് ന്യൂനപക്ഷവിഭാഗങ്ങളിലെ അംഗങ്ങളെയും കൊല ചെയ്യുന്ന  പശ്ചാത്തലത്തിലാണ് സുരക്ഷാസേന മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 7 പ്രദേശവാസികള്‍ ഒക്ടോബറില്‍ തന്നെ കൊല്ലപ്പെട്ടിരുന്നു. 9 സൈനികരെയും നഷ്ടപ്പെട്ടു. പകരം സൈന്യം 13 ഭീകരരെ വധിച്ചിരുന്നു. 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.