കര്‍ശനമായി ഹിജാബ് വിലക്കിയതിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ രണ്ട് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ക്ക് മംഗളൂരുവിലെ യൂണിവേഴ്സിറ്റി കോളെജ് ടിസി നല്കി. കേരളത്തില്‍ നിന്നുള്ള എംഎസ്സി കെമിസ്ട്രി പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ടിസി വാങ്ങിയത്.
മാംഗളൂരു: കര്‍ശനമായി ഹിജാബ് വിലക്കിയതിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ രണ്ട് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ക്ക് മംഗളൂരുവിലെ യൂണിവേഴ്സിറ്റി കോളെജ് ടിസി നല്കി. കേരളത്തില്‍ നിന്നുള്ള എംഎസ്സി കെമിസ്ട്രി പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ടിസി വാങ്ങിയത്.
രണ്ട് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിയ്ക്കാതെ പഠിക്കാന്‍ വരാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ മറ്റ് കോളെജുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ എന്‍ഒസി വാങ്ങി. ഹിജാബിന് അനുകൂലമായി വാര്‍ത്താസമ്മേളനം നടത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ കോളെജധികൃതര്‍ക്ക് മാപ്പ് എഴുതി നല്കി. യൂണിഫോം വ്യവസ്ഥ പിന്തുടര്ന്ന് പഠിച്ചോളാമെന്നും ഈ വിദ്യാര്‍ത്ഥിനി ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ ചേര്‍ന്നതായി കോളെജ് പ്രിന്‍സിപ്പല്‍ അനസൂയ റായി പറഞ്ഞു.
എന്‍ഒസി ഉണ്ടെങ്കിലേ ഒരു കോളെജ് വിട്ടുപോയാല്‍ മറ്റൊരു കോളെജില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയൂ. മറ്റ് ഏതെങ്കിലും കോളെജ് അഡ്മിഷന് നല്കിയാല് ഉടനെ കോളെജില്‍ നിന്നും ഇവര്‍ക്ക് ടിസി നല്‍കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഈ മാര്‍ച്ചിലാണ് ഹിജാബ് വിവാദത്തെ തുടര്‍ന്ന് കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഉത്തരവ് വന്നത്. ക്ലാസ് മുറിയില്‍ ഹിജാബ് നിര്‍ബന്ധമായും ധരിയ്ക്കണമെന്ന വിദ്യാര്‍ത്ഥിനികളുടെ ഹര്‍ജി ഹൈക്കടോതി തള്ളി. ഇസ്ലാമിക വിശ്വാസപ്രകാരം ഹിജാബ് മതാചരണത്തിന് ഒഴിച്ചുകൂടാനാകാത്ത ഘടകമല്ലെന്ന് ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി വിധി കര്‍ശനമായി പാലിച്ച് മൂന്നോട്ട് പോകാനാണ് കോളെജിന്റെ തീരുമാനം.
35 വര്‍ഷമായി കോമേഴ്സ് അധ്യാപികയായിരുന്നു അനസൂയ റായി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2021ല്‍ യൂണിവേഴ്സ്റ്റി കോളെജില്‍ പ്രിന്‍സിപ്പലായി എത്തിയ ഇവര്‍ അങ്ങേയറ്റം സമര്‍പ്പിതമനസ്കയായി വിദ്യാഭ്യാസപ്രവര്‍ത്തനം നടത്തുന്നതിന്റെ പേരില്‍ ഏറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളെജിനെ അറിവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്