ന്യൂദല്‍ഹി: ചരക്കു സേവന നികുതി വരുമാനത്തില്‍ 28 ശതമാനം വര്‍ധന. 2022 ജൂലൈയിലെ മൊത്തം ചരക്ക് സേവന നികുതി വരുമാനം 1,48,995 കോടി രൂപ. ജിഎസ്ടി ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനമാണിത്. ഇത് 25,751 കോടി കേന്ദ്ര ജിഎസ്ടിയാണ്. 32,807 കോടി സംസ്ഥാന ജിഎസ്ടി, 79,518 കോടി സംയോജിത ജിഎസ്ടിയും. സംയോജിത ജിഎസ്ടിയില്‍ നിന്ന് 32,365 കോടി കേന്ദ്രത്തിനും 26,774 കോടി സംസ്ഥാനങ്ങള്‍ക്കും കൈമാറി.
2022 ജൂലൈയിലെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ വരുമാനത്തേക്കാള്‍ 28 ശതമാനം കൂടുതലാണ്. 2021 ജൂലൈയില്‍ 1,16,393 കോടിയായിരുന്നു. തുടര്‍ച്ചയായി അഞ്ച് മാസമായി, പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികമാണ്. കേരളത്തിന്റെ ചരക്കു സേവന നികുതി വരുമാനത്തില്‍ 29 ശതമാനം വര്‍ധന. 2021 ജൂലൈയില്‍ 1,675 കോടി ലഭിച്ചപ്പോള്‍ ഈ ജൂലൈയില്‍ 2,161 കോടിയായി. കൊവിഡും റഷ്യന്‍-ഉക്രൈന് യുദ്ധവും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടന്ന് രാജ്യം കുതിപ്പിന്റെ പാതയിലാണെന്ന് അടിവരയിടുന്നതാണ് ചരക്ക് സേവന നികുതി വരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: