×
login
മതംമാറ്റി, വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു; മുസ്ലീം കുടുംബത്തിനെതിരെ ആരോപണവുമായി പെണ്‍കുട്ടി; പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍

താന്‍ അറിയാതെയാണ് ഇത് സംഭവിച്ചതെന്നും വിവാഹം കഴിക്കാനോ ഇസ്ലാം മതം സ്വീകരിക്കാനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭത്തില്‍ ഹിന്ദു സംഘടനകള്‍ ഇടപെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാഞ്ചീപുരം: തമിഴ്‌നാട്ടില്‍ ഹിന്ദു പെണ്‍കുട്ടിയെ മകനുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച മുസ്ലീം കുടുംബത്തിന്റെ ശ്രമം പുറത്ത്. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ യുവാവിന്റെ കുടുംബം വിവാഹം കഴിക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നാലെ ക്ഷണക്കത്ത് അച്ചടിക്കാനും ആരംഭിച്ചു. താന്‍ അറിയാതെയാണ് ഇത് സംഭവിച്ചതെന്നും വിവാഹം കഴിക്കാനോ ഇസ്ലാം മതം സ്വീകരിക്കാനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭത്തില്‍ ഹിന്ദു സംഘടനകള്‍ ഇടപെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തന്റെ സമ്മതമില്ലാതെ ഒരു മുസ്ലീം യുവാവ് തന്നെ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നതായി കാഞ്ചീപുരം സ്വദേശിയായ പെണ്‍കുട്ടി പറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. താന്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയെന്നും 12ാം ക്ലാസ് പൊതു പരീക്ഷയില്‍ 442/600 മാര്‍ക്ക് നേടിയെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.


അവന്റെ പേര് ഇമ്രാന്‍ എന്നാണ്. എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് ഞങ്ങളുടെ അംഗീകാരവും സമ്മതവുമില്ലാതെ ഞങ്ങള്‍ വിവാഹം കഴിക്കുമെന്നും ക്ഷണക്കത്ത് അച്ചടിക്കുമെന്നും പറഞ്ഞു. അവര്‍ എന്റെ പേര് പോലും മാറ്റി. എന്റെ പേര് സെല്‍വി. പക്ഷേ അവര്‍ അത് അസ്മ ഫാത്തിമ എന്നാക്കി മാറ്റിയാണ് ക്ഷണകത്ത് അച്ചടിച്ചതെന്നും പെണ്‍കുട്ടി വീഡിയോയില്‍ വ്യക്തമാക്കി.

തനിക്ക് വിവാഹം വേണ്ടെന്നും ഉപരിപഠനത്തിനും തൊഴില്‍ കണ്ടെത്താനും ആഗ്രഹിക്കുന്നുവെന്നും അവര്‍ പറയുന്നു. തനിക്ക് രണ്ട് വര്‍ഷമായി ഇമ്രാനെ അറിയാം, എന്നാല്‍ ഇത് പതിവ് സുഹൃത്ത് ബന്ധം മാത്രമാണെന്നും അവര്‍ പറഞ്ഞു. തന്റെ സമ്മതമില്ലാതെ ഇമ്രാനും കുടുംബവും ക്ഷണക്കത്ത് അച്ചടിച്ചെന്നും തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

പ്രാദേശിക ഹിന്ദു സംഘടനയായ ഹിന്ദു മുന്നണിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇമ്രാനെ കുറിച്ചും കുടുംബത്തെ കുറിച്ചും നിര്‍ബന്ധിത വിവാഹത്തെ കുറിച്ചും താന്‍ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ അവള്‍ ആവര്‍ത്തിച്ചു. ഇതിനുപുറമെ കാര്യങ്ങള്‍ വാഗ്ദാനം ചെയ്ത് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ തന്നെ ശല്യപ്പെടുത്തിയിരുന്നതായും ആദ്യം തീരുമാനമെടുക്കാന്‍ കഴിയാതെ കുഴങ്ങിപ്പോയിരുന്നതായും പെണ്‍ക്കുട്ടി വ്യക്തമാക്കി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.