×
login
സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതി‍യെ സമീപിച്ച് ഹിന്ദു സംഘടന

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മൂലം സമാനമായ അവസ്ഥയിലുള്ള ഹിന്ദുക്കളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന വാദവുമായി സനാതന്‍ വേദിക് ധര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു. സംഘടനയുടെ ആറ് പ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ന്യൂദല്‍ഹി: സച്ചാര്‍ കമ്മിറ്റിറിപ്പോര്‍ട്ട് മൂലം സമാനമായ അവസ്ഥയിലുള്ള ഹിന്ദുക്കളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന വാദവുമായി സനാതന്‍ വേദിക് ധര്‍മ്മസുപ്രീംകോടതിയെ സമീപിച്ചു. സംഘടനയുടെ ആറ് പ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

രാജ്യത്തെ മുസ്ലിം ജനതയെ പ്രത്യേക വിഭാഗക്കാരായി കാണേണ്ടതില്ല എന്നും സംഘടന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മുഴുവന്‍ മുസ്ലിം വിഭാഗവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരല്ലെന്നും അവര്‍ പറഞ്ഞു.

അതിനാല്‍ പിന്നാക്കക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷേമപദ്ധതികള്‍ ഏതെങ്കിലും ഒരു മതത്തിന് വേണ്ടി, പ്രത്യേകമായി നടപ്പാക്കരുതെന്നും അഭിഭാഷകന്‍ വിഷ്ണുശങ്കര്‍ ജെയിന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. നിമയവാഴ്ചയാല്‍ ഭരിക്കപ്പെടുന്ന ഒരു സമൂഹമെന്ന നിലയില്‍ മുസ്ലിം സമുദായത്തിന്‍റെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ നില ഭരണകൂടത്തിന് അനുകൂലമായ ഒന്നും ഉണ്ടാക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഭരണഘടനയുടെ 14ാം വകുപ്പ് പ്രകാരം നിയമത്തിന് മുന്നില്‍ സമത്വമോ തുല്യമായ നിയമസംരക്ഷണമോ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമുണ്ടെന്നും ഇന്ത്യയിലെ മുഴുവന്‍ മുസ്ലിം വിഭാഗവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരല്ലെന്നും അവര്‍ പറഞ്ഞു.

മുസ്ലിം സമുദായത്തിന്‍റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ ചെയര്‍മാനാക്കി ഉന്നതതല സമിതി രൂപീകരിച്ചുകൊണ്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ ഓഫീസില്‍ നിന്നും പുറപ്പെടുവിച്ച 2005 ലെ വിജ്ഞാപനത്തെയും ഹര്‍ജി ചോദ്യം ചെയ്തു. വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

  comment

  LATEST NEWS


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


  ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍


  'കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും', തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.