പട്ടികജാതി ഹിന്ദുക്കൾ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും പ്രസ്തുത മതം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, സംവരണം ലഭിക്കുന്നതിന് വേണ്ടി രേഖകളിൽ ഹിന്ദുക്കൾ എന്ന് വിളിക്കുന്നുവെന്ന് കോടതി പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായി മാറിയെന്ന് മദ്രാസ് ഹൈക്കോടതി. 2011ലെ സെൻസസ് കണക്കുകൾക്ക് വിരുദ്ധമാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് തനിക്കെതിരെ ഫയൽ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ പുരോഹിതൻ ഫാ. പി ജോർജ് പൊന്നയ്യ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ഈ നിരീക്ഷണങ്ങൾ നടത്തിയത്.
കന്യാകുമാരി ജില്ലയിൽ മതം അടിസ്ഥാനമാക്കിയുള്ള ജനസംഖ്യയിൽ 1980 മുതൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. ഹർജിക്കാരൻ തന്റെ പ്രസംഗത്തിൽ കന്യാകുമാരി ജില്ലയിലെ ക്രിസ്ത്യൻ ജനസംഖ്യ 62 ശതമാനം കടന്നതായി പരാമർശിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വൈകാതെ ക്രിസ്ത്യൻ ജനസംഖ്യ 72 ശതമാനം കടക്കുമെന്നും അദ്ദേഹം പറയുന്നു. ഹിന്ദുക്കൾക്ക് താൻ മുന്നറിയിപ്പ് നൽകുകയാണെന്നും തങ്ങളുടെ വളർച്ച തടയാൻ ആർക്കും കഴിയില്ലെന്നും പറയുന്നതിൽ ഹർജിക്കാരനുള്ള ആത്മവിശ്വാസം വ്യക്തമാണെന്നും കോടതി പറഞ്ഞു.
ഹിന്ദുക്കളിലെ പട്ടികജാതി വിഭാഗങ്ങളിൽപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങൾ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെങ്കിലും സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നതിനായി രേഖകളിൽ അവർ ഹിന്ദുക്കളായി തുടരുകയാണെന്നും ഈ വസ്തുത സെൻസസ് കണക്കിലെടുക്കുന്നില്ലെന്നും കോടതി പറഞ്ഞു. അത്തരത്തിലുള്ളവരെ ക്രിപ്റ്റോ ക്രിസ്ത്യാനികൾ എന്നാണ് വിളിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.
"ഈ പ്രമേയത്തെ അടിസ്ഥാനമാക്കി ഒരു ചലച്ചിത്രം പോലും ഉണ്ടായിരുന്നു (രുദ്ര താണ്ഡവം). അത്തരമൊരു വിഭാഗത്തിൽ പെട്ട ഒരു ജഡ്ജിയുടെ പദവിയെ ചോദ്യം ചെയ്ത് ഒരു റിട്ട് ഹർജി പോലും ഉണ്ടായിരുന്നു. എല്ലാവരും സത്യം അറിയാത്ത പോലെ അഭിനയിച്ചു. എന്നാൽ അദ്ദേഹം മരിച്ചപ്പോൾ ക്രിസ്ത്യൻ ആചാരപ്രകാരം സെമിത്തേരിയിൽ സംസ്കരിച്ചു,” ഉത്തരവിൽ പറയുന്നു.
കന്യാകുമാരി ജില്ലയിലെ അരുമനൈ എന്ന ഗ്രാമത്തിൽ വെച്ചാണ് ഫാദർ പൊന്നയ്യ കേസിനാസ്പദമായ വിദ്വേഷ പ്രസംഗം നടത്തിയത്. മതപരിവർത്തനം ഒരു ഗ്രൂപ്പിന്റെ അജണ്ടയായി മാറാൻ പാടില്ലെന്നും ജഡ്ജി പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ 153എ, 295എ എന്നിവ പ്രകാരം ഹർജിക്കാരനെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.
ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്
കായിക കരുത്തിന്റെ പുതിയ ഇന്ത്യ
ആര് എസ് എസിന് അയിത്തം കല്പിക്കുമ്പോള്; ആദര്‍ശത്തെ നേരിടേണ്ടത് ആദര്‍ശം പറഞ്ഞു തന്നെയാകണം.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്