ഈ ചെങ്കോല്‍, ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ അടയാളമായി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയതാണെന്നും അമിത് ഷാ പറഞ്ഞു. 'നീതി' എന്നര്‍ത്ഥം വരുന്ന 'സെമ്മായി' എന്ന തമിഴ് വാക്കില്‍ നിന്നാണ് 'സെങ്കോല്‍' അത്ഥവ ചെങ്കോല്‍ എന്ന വാക്കുണ്ടായത്.
ന്യൂദല്‍ഹി: ഈ ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കറുടെ സീറ്റിന് സമീപം ചരിത്രപരമായ സ്വര്‍ണ്ണ ചെങ്കോല്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്താക്കിയിരുന്നു. ഈ ചെങ്കോല്‍, ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ അടയാളമായി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയതാണെന്നും അമിത് ഷാ പറഞ്ഞു. 'നീതി' എന്നര്‍ത്ഥം വരുന്ന 'സെമ്മായി' എന്ന തമിഴ് വാക്കില്‍ നിന്നാണ് 'സെങ്കോല്‍' അത്ഥവ ചെങ്കോല്‍ എന്ന വാക്കുണ്ടായത്.
ചരിത്രം
ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു പ്രധാനമന്ത്രി നെഹ്‌റുവിനോട് ചോദിച്ച ഒരു ചെറിയ ചോദ്യമാണ് ചെങ്കോലിലേക്ക് എത്തിച്ചത്. ചരിത്രപരമായ വിവരണങ്ങളും വാര്‍ത്താ റിപ്പോര്‍ട്ടുകളും അനുസരിച്ച്, ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ അധികാര കൈമാറ്റത്തെ അടയാളപ്പെടുത്തുന്നതെന്താണെന്ന് മൗണ്ട് ബാറ്റണ്‍ നെഹ്‌റുവിനോട് ചോദിച്ചു. നെഹ്‌റുവിന് ഉത്തരം ലഭിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തിന്റെ അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയെ സഹായത്തിനായി സമീപിച്ചു.
രാജഗോപാലാചാരിയാണ് ചോളഭരണകാല ചരിത്രം നെഹ്‌റുവിനോട് വ്യക്തമാക്കുന്നത്. അധികാരത്തില്‍ വരുന്ന പുതിയ രാജാവിന് രാജഗുരു ചെങ്കോല്‍ കൈമാറുന്ന തമിഴ് പാരമ്പര്യം പുരാതന ഭാരതത്തിന്റെ ഭാഗമായിരുന്നുവെന്നും അദേഹം വ്യക്തമാക്കി. ചോളരുടെ ഭരണകാലത്തും ഇത് ഭാഗമായിരുന്നു. ഇത് തന്നെയാണ് സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്താന്‍ മികച്ച അടയാളമെന്നും അദേഹം പറഞ്ഞു. വിഷയത്തെ കുറിച്ച് കൂടുതല്‍ അറിവുള്ള സി. രാജഗോപാലാചാരിയെ തന്നെ ഇതിനായി ചുമതലപെടുത്തുകയായിരുന്നു.
ചെങ്കോലിന്റെ നിര്‍മ്മാണം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ചെങ്കോല്‍ ക്രമീകരിക്കുക എന്ന കഠിനമായ ദൗത്യത്തെ അഭിമുഖീകരിച്ച രാജഗോപാലാചാരി ഇന്നത്തെ തമിഴ്‌നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. അന്നത്തെ മഠാധിപതി ആ ചുമതല ഏറ്റുവാങ്ങി. അന്നത്തെ മദ്രാസിലെ സ്വര്‍ണ്ണപണിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് ചെങ്കോല്‍ നിര്‍മ്മിച്ചത്. അഞ്ചടി നീളമുള്ള ഇതിന് മുകളില്‍ നീതിയുടെ പ്രതീകമായ നന്ദി രൂപവും കൊത്തിവച്ചിട്ടുണ്ട്.
അധികാര കൈമാറ്റം
മഠത്തിലെ ഒരു മുതിര്‍ന്ന അത്മീയ ആചാര്യന്‍ ചെങ്കോല്‍ ആദ്യം മൗണ്ട് ബാറ്റണിന് കൈമാറുകയും പിന്നീട് അത് തിരികെ വാങ്ങുകയും ചെയ്തുവെന്നാണ് ചരിത്ര റിപ്പോര്‍ട്ടുകള്‍. പിന്നീട് അത് ഗംഗാജലം തളിച്ചു ഘോഷയാത്രയായി കൊണ്ടുപോയി പ്രധാനമന്ത്രി നെഹ്‌റുവിന് കൈമാറുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച അര്‍ദ്ധരാത്രിക്ക് 15 മിനിറ്റ് മുമ്പാണ് കൈമാറ്റം നടന്നത്. പ്രധാനമന്ത്രി നെഹ്‌റു ചെങ്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ ഒരു പ്രത്യേക ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്തു.
പുതിയ പാര്‍ലമെന്റില്‍ ചെങ്കോലിന്റെ സ്ഥാനം
ചെങ്കോലിന്റെ ചരിത്രവും പ്രാധാന്യവും പലര്‍ക്കും അറിയില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പുതിയ പാര്‍ലമെന്റില്‍ ഇത് സ്ഥാപിക്കുന്നത് നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെ നമ്മുടെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. പുതിയ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദേഹം പറഞ്ഞു. അലഹബാദിലെ ഒരു മ്യൂസിയത്തില്‍ നിന്നാണ് ചെങ്കോല്‍ പുതിയ പാര്‍ലമെന്റിലേക്ക് കൊണ്ടുവരുക.
ചെങ്കോലിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ല. ഭരണം നിയമവാഴ്ചയ്ക്ക് വിധേയമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് എല്ലായ്‌പ്പോഴും ഞങ്ങളെ ഓര്‍മ്മപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അലഹബാദിലെ ഒരു മ്യൂസിയത്തില്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ ചരിത്രത്തിന്റെ വിസ്മരിക്കപ്പെട്ട ഒരു ഭാഗത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുവെന്നും അദേഹം പറഞ്ഞു. സ്പീകറുടെ ഇരിപ്പിടത്തിന് സമീപമായിരിക്കും ചെങ്കോലിന്റെ സ്ഥാനം.
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ - അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: നിരാഹാര സമരവുമായി ബന്ധുക്കള്‍
ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; എന്താണ് കാരണം?
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി