×
login
ഹിസ്ബുള്‍ കമാന്‍ഡറെ എന്‍കൗണ്ടറിലൂടെ വധിച്ചു; കശ്മീരില്‍ തീവ്രവാദി‍കള്‍ക്ക് കടുത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; ഓപ്പറേഷന്‍ തുടരുന്നു

അനന്ത് നാഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ നിസാറിനെ വധിച്ചത്.

ശ്രീനഗര്‍: സാധാരക്കാര്‍ക്ക് നേരെയുള്ള തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി സുരക്ഷാ സേന. എന്‍കൗണ്ടറിലൂടെ ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡര്‍ നിസാര്‍ ഖണ്ഡയെ സേന വധിച്ചു. ഒരു എകെ 47 തോക്കും പിടിച്ചെടുത്തിട്ടുണ്ട്.  

അനന്ത് നാഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ നിസാറിനെ വധിച്ചത്. രണ്ട് സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്.  

ജമ്മു കശ്മീരില്‍ സാധാരണക്കാരെ ഭീകരര്‍ കൊലപ്പെടുത്തുന്നതില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൈനിക, രഹസ്യാന്വേഷണ വിഭാഗം മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.  

മെയ് മാസത്തിന് ശേഷം ഇതുവരെ ഒന്‍പതു സാധാരണക്കാരെ ഭീകരര്‍ താഴ്വരയില്‍ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികളിലേക്ക് കടക്കുന്നത്.  


ഭീകരര്‍ കശ്മീരിലെ ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങള്‍ നടത്തുകയാണെന്നും സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും യോഗം വിലയിരുത്തി. കശ്മീരി പണ്ഡിറ്റുകള്‍ അടക്കമുള്ള ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പു വരുത്തും. ഏകദേശം നാലായിരത്തിലധികം പണ്ഡിറ്റുകള്‍ പുനരധിവാസ പാക്കേജിന്റെ ഭാഗമായി കശ്മീരില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അവരെ വീണ്ടും ഭയപ്പെടുത്തി ഓടിക്കാനാണ് ഭീകര സംഘടനകളുടെ ലക്ഷ്യമെന്നും യോഗം വിലയിരുത്തി.

മുസ്ലിം ഇതര ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരെയും ശ്രീനഗറിലേക്ക് ട്രാന്‍സ്ഫര്‍ നല്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പണ്ഡിറ്റുകളുടെ പുനരധിവാസ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.  

കശ്മീരിലെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 350 കശ്മീരി പണ്ഡിറ്റുകള്‍ ഭീകരാക്രമണങ്ങളില്‍ പ്രതിഷേധിച്ച് ജോലി രാജിവച്ചെങ്കിലും ഭരണകൂടം അതു സ്വീകരിച്ചിട്ടില്ല. അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി ഉത്തരവിറക്കും.

 

  comment

  LATEST NEWS


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്


  തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്‍റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി


  മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ പോപ്കോണിന് എന്തിന് ഇത്രയും വലിയ വില?; വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി പിവിആര്‍ ചെയര്‍മാന്‍ അജയ് ബിജിലി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.