×
login
കേരളത്തില്‍ വന്ന് നുണ തുപ്പി അരവിന്ദ് കെജ്രിവാള്‍; വോള്‍ട്ടേജ് വ്യതിയാനവും പവര്‍കട്ടുമുള്ള ദല്‍ഹിയില്‍ ഇന്‍വെര്‍ട്ടറും ജനറേറ്ററും വേണ്ടേ?

കേരളത്തില്‍ ട്വന്‍റി-ട്വന്‍റി പാര്‍ട്ടിയുമായി ചേര‍്ന്ന് സഖ്യമുണ്ടാക്കാന്‍ എത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കന്നിപ്രസംഗത്തിലേ തുപ്പിയത് കല്ലുവെച്ച നുണകള്‍. എന്തും തിരയാന്‍ ഗൂഗിള്‍ ഉള്ളകാലത്ത് ഇത്തരം എടുത്താല്‍ പൊന്താത്ത നുണകള്‍ തട്ടിവിടുന്നത് അരവിന്ദ് കെജ്രിവാളിന് എന്ത് ഗുണമാണ് ചെയ്യുക.

കൊച്ചി:കേരളത്തില്‍ ട്വന്‍റി-ട്വന്‍റി പാര്‍ട്ടിയുമായി ചേര‍്ന്ന് സഖ്യമുണ്ടാക്കാന്‍ എത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കന്നിപ്രസംഗത്തിലേ തുപ്പിയത് കല്ലുവെച്ച നുണകള്‍. എന്തും തിരയാന്‍ ഗൂഗിള്‍ ഉള്ളകാലത്ത് ഇത്തരം എടുത്താല്‍ പൊന്താത്ത നുണകള്‍ തട്ടിവിടുന്നത് അരവിന്ദ് കെജ്രിവാളിന് എന്ത് ഗുണമാണ് ചെയ്യുക.  

ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍ കമ്പനികള്‍ അടച്ചുവെന്നത് വന്‍ നുണ

ദല്‍ഹിയില്‍ ആം ആദ്മി സൗജന്യ വൈദ്യുതി നല്‍കുന്നതിനാല്‍ ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍ കമ്പനികള്‍ അടുച്ചൂപൂട്ടി എന്നതായിരുന്നു ഒരു അവകാശവാദം. ഗൂഗിളില്‍ ദല്‍ഹിയില്‍ ജനറേറ്റര്‍ കമ്പനികള്‍, ദല്‍ഹിയിലെ ഇന്‍വെര്‍ട്ടര്‍ കമ്പനികള്‍ എന്നിവ തിരഞ്ഞു നോക്കൂ. ആയിരക്കണക്കിന് ലിങ്കുകള്‍ കിട്ടും. ഈ കമ്പനികളിലേക്ക് ഫോണ്‍ ചെയ്ത് നോക്കിയാല്‍ കെജ്രിവാള്‍ നുണയുടോ ആഴമറിയാം.  

ദല്‍ഹി നിവാസികള്‍ തന്നെ പറയുന്നത് അവിടെ വോള്‍ട്ടേജ് വ്യതിയാനവും പവര്‍കട്ടും ഉണ്ടെന്നാണ്. ദല്‍ഹിയില്‍ ജീവിക്കുന്ന മലയാളികളോട് തന്നെ ഒന്ന് വിളിച്ചു ചോദിക്കൂ.  

ഇത് മൂലം ഗൃഹോപകരണങ്ങള്‍ കേടുവന്ന മലയാളികളുടെ വീടുകള്‍ തന്നെ ദല്‍ഹിയില്‍ ധാരാളം. ഇങ്ങിനെ ഒരു സാഹചര്യമുള്ളപ്പോള്‍ എങ്ങിനെയാണ് ദല്‍ഹിയില്‍ ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍ കടകള്‍ അടച്ചുപൂട്ടാനാവുക?

2022 ഒക്ടോബര്‍ ഒന്ന് മുതല്‍ ദല്‍ഹിയിലുംആവശ്യപ്പെടുന്നവര‍്ക്ക് മാത്രം സൗജന്യ വൈദ്യുതി

'കേരളത്തിനും സൗജന്യമായി വൈദ്യുതി വേണ്ടേ' എന്നും സ്നേഹമസൃണമായി അരവിന്ദ് കെജ്രിവാള്‍ ചോദിക്കുന്നത് കേട്ടു. ദല്‍ഹിയില്‍ തന്നെ സൗജന്യ വൈദ്യുതി എന്ന പദ്ധതി ഇനി ചോദിക്കുന്നവര്‍ക്ക് മാത്രം കൊടുത്താല്‍ മതിഎന്ന തീരുമാനത്തിലെത്തിയ ആം ആദ്മിയുടെ നേതാവാണ് ഇപ്പോഴും സൗജന്യ വൈദ്യുതിയുടെ കാര്യം പറയുന്നത്. സൗജന്യ വൈദ്യുതി നല്‍കിയതിന്‍റെ പേരിലുള്ള സാമ്പത്തിക ബാധ്യത ദല്‍ഹിയിലെ ആപ് സര്‍ക്കാരിന് താങ്ങാനാവുന്നില്ല. ആദ്യത്തെ ഏതാനും യൂണിറ്റുകള്‍ക്ക് മാത്രമാണ് സൗജന്യ വൈദ്യുതി നല്‍കിവരുന്നത്. അതും പിന്‍വലിക്കും. 2022 ഒക്ടോബര്‍ ഒന്ന് മുതല്‍ ദല്‍ഹി നിവാസികള്‍ക്ക് ആവശ്യപ്പെടുന്നവര‍്ക്ക് മാത്രമായിരിക്കും സൗജന്യ വൈദ്യുതി.  


കടം കൊണ്ട് തോറ്റ പഞ്ചാബില്‍ സൗജന്യ വൈദ്യുതി നല്‍കാനാകാതെ ആം ആദ്മി സര്‍ക്കാര്‍

പഞ്ചാബില്‍ അധികാരം പിടിച്ചതിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികളാണെന്ന വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. ഇക്കാര്യത്തില്‍ ആം ആദ്മിയുടെ വിശുദ്ധ മുഖം അഴിഞ്ഞുവീഴുകയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബിനെക്കുറിച്ചറിയുന്ന അമരീന്ദര്‍സിങ്ങ് തന്നെ പഞ്ചാബില്‍ ആം ആദ്മി വന്നാല്‍ ഖലിസ്ഥാന്‍ വാദം തലപൊക്കും എന്ന താക്കീത് പല കുറി നല്‍കിയതാണ് ഇപ്പോള്‍ സത്യമാവുന്നത്. ആം ആദ്മി അവിടെ അധികാരമേറിയ ആദ്യ മാസത്തില്‍ തന്നെ ഹിന്ദുക്കള്‍ക്ക് നേരെ ഖലിസ്ഥാന്‍ വാദികള്‍ അഴിഞ്ഞാടുകയായിരുന്നു. കാനഡ, അമേരിക്ക, യുകെ, മിഡില്‍ ഈസ്റ്റ്, എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഖലിസ്ഥാന്‍ അനുകൂലികളാണ് ആം ആദ്മിക്ക് പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഫണ്ട് നല്‍കിയതെന്ന ആരോപണം ശക്തമാണ്. അതുപോട്ടെ, ഭരണത്തിലേറിയാല്‍ ഒരു മാസത്തിനുള്ളില്‍ സൗജന്യ വൈദ്യുതി നല്‍കുമെന്ന വാഗ്ദാനം നല്‍കിയ ആം ആദ്മിക്ക് അവിടെ ഇനിയും അതിന് കഴിഞ്ഞിട്ടില്ല. എന്തിന് പഞ്ചാബിലെ ഇലക്ട്രിസിറ്റി ബോര്‍‍ഡിനോട് ഇനിയും സൗജന്യ വൈദ്യുതിയുടെ കാര്യം ആം ആദ്മി ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. സൗജന്യ വൈദ്യുതി നല്‍കാന്‍ പ്രതിവര്‍ഷം 20,000 കോടി രൂപ ചെലവ് വരും. കടമെടുത്ത് പൊളിഞ്ഞ പഞ്ചാബ് സര്‍ക്കാര്‍ ഇപ്പോള്‍ 50,000 കോടി രൂപ കടം കിട്ടാന്‍ കേന്ദ്രത്തിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുകയാണ്. പഞ്ചാബി്ല്‍ ഇപ്പോള്‍ തന്നെ 18 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനാല്‍ 13,000 കോടി വേറെയും ആം ആദ്മിക്ക് ആവശ്യമുണ്ട്.  

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോ ആം ആദ്മി നേതാക്കളോ, ആരാണ് അക്രമകാരികള്‍?

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അക്രമകാരികളും ഗുണ്ടകളുമാണ് എന്നും തന്‍റെ പാര്‍ട്ടി നേതാക്കള്‍ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണെന്നുമാണ് കെജ്രിവാളിന്‍റെ മറ്റൊരു വാദം. 

 

ദല്‍ഹിയില്‍ ഈയിടെ ഷഹീന്‍ബാദിലെ കുടിയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ തടയാന്‍ വന്ന ആം ആദ്മിയുടെ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തിരുന്നു. ദല്‍ഹി പൊലീസ് ഇദ്ദേഹത്തെ (മോശം സ്വഭാവക്കാരന്‍ -ബാഡ് ക്യാരക്ടര്‍) എന്ന നിലയില്‍ ബിസി പട്ടം നല്‍കിയിരിക്കുകയാണ്. അതിനു പുറമെ ഇദ്ദേഹത്തെ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ചരിത്രമുള്ള വ്യക്തിയാണെന്നും കണ്ടെത്തി. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ ലഹളക്കാരും അക്രമികളും, മിസ്റ്റര്‍ കെജ്രിവാള്‍?  

 

 

    comment

    LATEST NEWS


    നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


    സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


    പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


    അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


    മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


    102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.