ശനിയാഴ്ച്ച കീര്‍ത്തിരാജ് ധനുശ്രീയുടെ വീട്ടിലെത്തി പ്രശ്നം പരിഹരിച്ചതിന് ശേഷം കൂട്ടികൊണ്ടുവന്നു.ഞായറാഴ്ച്ച വീണ്ടും വഴക്ക് നടന്നു.തര്‍ക്കത്തിനിടെ കീര്‍ത്തിരാജ് ധനുശ്രീയെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
സേലം: സ്ത്രീധനമായി കാറും സ്വര്‍ണ്ണവും നല്‍കിയില്ല ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്.സംഭവത്തില്‍ സേലം റെഡ്ഡിപ്പെട്ടി സ്വദേശി പി.കീര്‍ത്തിരാജിനെ(31)നെ പോലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. കീര്‍ത്തിരാജിന്റെ ഭാര്യ ധനുശ്രീ(26)ആണ് കൊല്ലപ്പെട്ടത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി.ഇവര്‍ക്കിടെയില്‍ സ്ത്രീധനത്തെചൊല്ലി തര്‍ക്കം പതിവായിരുന്നു.പത്ത്ദിവസം മുന്‍പ് ധനുശ്രീ ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി.ശനിയാഴ്ച്ച കീര്‍ത്തിരാജ് ധനുശ്രീയുടെ വീട്ടിലെത്തി പ്രശ്നം പരിഹരിച്ചതിന് ശേഷം കൂട്ടികൊണ്ടുവന്നു.ഞായറാഴ്ച്ച വീണ്ടും വഴക്ക് നടന്നു.തര്‍ക്കത്തിനിടെ കീര്‍ത്തിരാജ് ധനുശ്രീയെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
കൊലയ്ക്ക് ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ധനുശ്രീയുടെ മൃതദേഹം ഇയാള്‍ കെട്ടിതൂക്കി.പിന്നീടിയാള്‍ ധനുശ്രീയുടെ ബന്ധുക്കളെ വിളിച്ച് ധനുശ്രീ ആത്മഹത്യ ചെയ്തതായി അറിയിച്ചു.വീട്ടിലെത്തി പരിശോധിച്ച ബന്ധുക്കള്‍ ധനുശ്രീയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നി പോലീസില്‍ പരാതി നല്കി.അസ്വഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്, കീര്‍ത്തിരാജിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു.ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലക്കുറ്റം സമ്മതിച്ചു.തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ അടുത്തിടെ പുതിയവീട്ടിലേക്ക് താമസം മാറിയിരുന്നു.ഇതിനിടെ കീര്‍ത്തിരാജ് കൂടുതല്‍ സ്വര്‍ണ്ണവും, കാറും ആവ്ശ്യപ്പെട്ടു.എന്നാല്‍ അവര്‍ അത് നല്‍കിയില്ല.ഇതേത്തുടര്‍ന്ന് വഴക്ക് പതിവായിരുന്നു.ധനുശ്രീ മരിച്ച ദിവസവും ഇതേപ്പറ്റിതര്ക്കം നടന്നു.ഇതിനിടെയാണ് കൊലനടന്നത് എന്ന് പോലീസ് പറയുന്നു.
വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച
അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന് ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല് പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്
സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്