×
login
സാമ്പത്തിക തര്‍ക്കം: വാടകക്കാരിയുടെ തല അറുത്തുമാറ്റി റോഡില്‍ വലിച്ചെറിഞ്ഞു; ശരീരം‍ മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഹൈദരാബാദില്‍ 48 കാരന്‍ അറസ്റ്റില്‍

മരിച്ചയാളെ കണ്ടുപിടിക്കുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാല്‍ 200 മണിക്കൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് 60 വാഹനങ്ങളുടെയും 90 പേരെയും നിരീക്ഷിച്ചതിനു പിന്നാലെയാണ് പോളിത്തീന്‍ കവറില്‍ തല വലിച്ചെറിഞ്ഞ വ്യക്തിയെ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ്) സി.എച്ച് രൂപേഷ് പറഞ്ഞു.

ഹൈദരാബാദ്: മുസി നദിക്കടുത്തുള്ള നടപ്പാതയില്‍ അജ്ഞാത സ്ത്രീയുടെ തല വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷം പ്രതിയെ പിടികൂടി പോലീസ്. ചൈതന്യപുരി സ്വദേശിയായ 48 കാരനെ മലക്‌പേട്ട് പോലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ പ്രതിയുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

മരിച്ചയാളെ കണ്ടുപിടിക്കുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാല്‍ 200 മണിക്കൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് 60 വാഹനങ്ങളുടെയും 90 പേരെയും നിരീക്ഷിച്ചതിനു പിന്നാലെയാണ് പോളിത്തീന്‍ കവറില്‍ തല വലിച്ചെറിഞ്ഞ വ്യക്തിയെ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ്) സി.എച്ച് രൂപേഷ് പറഞ്ഞു.

55 കാരിയായ യെരം അനുരാധ റെഡ്ഡിയെ ബി ചന്ദ്രമോഹന്‍ കൊലപ്പെടുത്തിയത് ഏഴ് ലക്ഷം രൂപ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണെന്ന് ഡിസിപി പറഞ്ഞു. വിധവയായ അനുരാധ കഴിഞ്ഞ 15 വര്‍ഷമായി ചൈതന്യപുരിയില്‍ ചന്ദ്രമോഹന്റെ വീടിന്റെ താഴത്തെ നിലയില്‍ ഒറ്റയ്ക്കായിരുന്നു താമസം.


കൊലപാതകം സംബന്ധിച്ച അന്വേഷണം തുടക്കത്തില്‍ തന്നെ വഴിമുട്ടിയതോടെ യുവതി ആരെന്ന കണ്ടുപിടിക്കാന്‍ എട്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. സംസ്ഥാനത്തുടനീളമുള്ള കാണാതായവരെക്കുറിച്ചുള്ള പരാതികള്‍ അവര്‍ പരിശോധിച്ചു. 750 ലധികം പോലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടു. സ്ത്രീയുടെ തലയുടെ ഫോട്ടോയുമായി വീടുതോറുമുള്ള അന്വേഷണം നടത്തി. ഫോട്ടോ സോഷ്യല്‍ മീഡിയയിലും പൊതു സ്ഥലങ്ങളിലും പ്രചരിപ്പിച്ചു. ഫോട്ടോ ഉപയോഗിച്ച് പരിശോധിച്ചു. ഇതാണ് പ്രതിയിലേക്ക് നയിച്ചത്.

പണത്തിനായി അനുരാധയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ പ്രകോപിതനാകുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മോഹന്‍ യെരം അനുരാധയെ കൊല്ലാന്‍ പദ്ധതിയിട്ടതായി ഡിസിപി പറഞ്ഞു. മെയ് 12ന് ഉച്ചയ്ക്ക് പണം തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ മോഹന്‍ ആസൂത്രണം ചെയ്ത് കരുതിയിരുന്ന കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇതേത്തുടര്‍ന്നാണ് മോഹന്‍ രണ്ട് കല്ല് വെട്ടുന്ന യന്ത്രങ്ങള്‍ വാങ്ങി മൃതദേഹം എളുപ്പത്തില്‍ നശിപ്പിക്കുന്നതിനായി ആറ് ഭാഗങ്ങളായി മുറിച്ചത്. തുടര്‍ന്ന് ശരീരഭാഗങ്ങള്‍ ഓരോന്നായി നീക്കം ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍ തലമാത്രമാണ് പ്രതിക്ക് കളയാന്‍ സാധിച്ചത്. ശരീരത്തിന്റെ ബാക്കി  അഞ്ച് ഭാഗങ്ങളും ഫ്രിഡ്ജില്‍ കണ്ടെത്തി. മേയ് 15ന് ഓട്ടോറിക്ഷയില്‍ വന്ന ഇയാള്‍ മാലിന്യം പൊതി വലിച്ചെറിയാനെന്ന വ്യാജേന പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ തല വലിച്ചെറിയുകയായിരുന്നുവെന്ന് ഡിസിപി പറഞ്ഞു. രാവിലെ ശുചീകരണത്തൊഴിലാളികളാണ് അറ്റുപോയ തല കണ്ടെത്തിയത്. പ്രതികള്‍ പെര്‍ഫ്യൂം പുരട്ടിയ അഗര്‍ബത്തി, കര്‍പ്പൂര, ഫിനൈല്‍, ഡെറ്റോള്‍ തുടങ്ങിയവ വാങ്ങി മുറിച്ച ശരീരഭാഗങ്ങളില്‍ പുരട്ടിയുരുന്നുവെന്ന് ഡിസിപി കൂട്ടിച്ചേര്‍ത്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.