×
login
'ഞാന്‍ കര്‍ഷകന്റെ മകനാണ്...'; സമരം ചെയ്യുന്ന കര്‍ഷകരോട് അഭ്യര്‍ഥനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

വെള്ളിയാഴ്ച ദല്‍ഹിയില്‍ സംഘടിപ്പിച്ച കര്‍ഷകരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂദല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരരംഗത്തുള്ള കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. നേട്ടമുണ്ടാക്കുന്നതല്ല പുതിയ നിയമങ്ങളെന്ന് കണ്ടെത്തിയാല്‍ കര്‍ഷകര്‍ക്ക് ഭേദഗതി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ദല്‍ഹിയില്‍ സംഘടിപ്പിച്ച കര്‍ഷകരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ധര്‍ണയില്‍ ഇരിക്കുന്നവര്‍ കര്‍ഷകരാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ചവരാണ്. അവരെ വളരെയേറെ ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താനും കര്‍ഷകന്റെ മകനാണ്. കര്‍ഷകരുടെ താത്പര്യങ്ങളില്‍ ഇല്ലാത്ത ഒന്നും മോദി സര്‍ക്കാര്‍ ഒരിക്കലും ചെയ്യില്ലന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം കര്‍ഷകരോട് പറഞ്ഞു.  


നിയമങ്ങള്‍ പരീക്ഷിച്ചുനോക്കണമെന്ന് കര്‍ഷകരോട് അഭ്യര്‍ഥിച്ച കേന്ദ്രമന്ത്രി, പരിഷ്‌ക്കാരങ്ങള്‍ക്കൊണ്ട് നേട്ടമില്ലെന്ന് കണ്ടാല്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നും കൂട്ടിച്ചേര്‍ത്തു. 'ഒന്നോ രണ്ടോ വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കുക. നമുക്കിത് പരീക്ഷണമായി എടുക്കാം. കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്ന് കണ്ടെത്തിയാല്‍ സാധ്യമായ എല്ലാ ഭേദഗതികള്‍ക്കും സര്‍ക്കാര്‍ ഒരുക്കമായിരിക്കും'- അദ്ദേഹം പറഞ്ഞു.  

 

    comment

    LATEST NEWS


    കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


    സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


    പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


    നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


    ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


    കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.