×
login
'ഞാന്‍ ഭഗവദ്ഗീതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നു,'- ലണ്ടനിലെ ഇസ്കോണ്‍ ക്ഷേത്ര‍ത്തിന് കത്തെഴുതി യുകെ പ്രധാനമന്ത്രി ഋഷി സുനക്

യുകെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചതില്‍ ലണ്ടനിലെ ഇസ്കോണ്‍ മേധാവി വിശാഖാ ദാസിയ്ക്ക് അഭിനന്ദനക്കത്തെഴുതി യുകെ പ്രധാനമന്ത്രി ഋഷി സുനക്.

ന്യൂദല്‍ഹി: യുകെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചതില്‍ ലണ്ടനിലെ ഇസ്കോണ്‍ മേധാവി വിശാഖാ ദാസിയ്ക്ക് അഭിനന്ദനക്കത്തെഴുതി യുകെ പ്രധാനമന്ത്രി ഋഷി സുനക്.  

"താങ്കളുടെ ദയാവായ്പും പിന്തുണയും അറിവും നിറഞ്ഞ വാക്കുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു."- യുകെ പ്രധാനമന്ത്രി ഋഷി സുനക് കത്തില്‍ പറഞ്ഞു.  ഭഗവദ്ഗീതയില്‍ നിന്നും താന്‍ എത്രമാത്രം പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ ഗോക്കളെ ഊട്ടിയത് ഏറെ ആഹ്ളാദം നല്‍കിയെന്നും അത് തന്‍റെ ഒരു ദിവസത്തെ ധന്യമാക്കിയെന്നും ഋഷി സുനക് കത്തില്‍ സൂചിപ്പിക്കുന്നു.  


യുകെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിച്ച് വിശാഖാ ദാസി ഒക്ടോബര്‍ 25ന് ഋഷി സുനകിന് കത്തെഴുതിയിരുന്നു. "ഗീതയില്‍ നിന്നും ഞാന്‍ എത്രത്തോളം പ്രചോദനം സ്വീകരിച്ചുവെന്ന് താങ്കള്‍ക്ക് അറിയാം. മുന്നിലെ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമ്പോള്‍ താങ്കള്‍ കത്തില്‍ സൂചിപ്പിച്ച ഉദ്ധരണി എപ്പോഴും സഹായിച്ചു"-ഋഷി സുനക് കത്തില്‍ സൂചിപ്പിക്കുന്നു.  

2017ല്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്‍റില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കൈ ഭഗവദ്ഗീതയില്‍ തൊട്ടാണ് അദ്ദേഹം സത്യം ചെയ്തത്. ബ്രിട്ടനിലെ ധനമന്ത്രിയായിരിക്കുമ്പോള്‍ ദീപാവലിക്ക്  വീട്ടില്‍ പ്രത്യേകം ആഘോഷങ്ങള്‍ നടത്തിയ വ്യക്തികൂടിയാണ് ഋഷി സുനക്. 

 

    comment

    LATEST NEWS


    രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


    അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


    സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


    സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


    ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


    കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.