×
login
ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍

പഞ്ചാബ് കോണ്‍ഗ്രസിലെ അധ്യക്ഷപദവി രാജിവെച്ച നവജോത് സിദ്ധുവിനെതിരെ ആഞ്ഞടിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. 'ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്..പഞ്ചാബിന് ഒരിക്കലും യോജിച്ച വ്യക്തയല്ല സിദ്ദു,' അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ അധ്യക്ഷപദവി രാജിവെച്ച നവജോത് സിദ്ധുവിനെതിരെ ആഞ്ഞടിച്ച് മുന്‍ punjab-cm/' class='tag_highlight_color_detail'>പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. 'ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്..പഞ്ചാബിന് ഒരിക്കലും യോജിച്ച വ്യക്തയല്ല സിദ്ദു,' അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

നവജോത് സിംഗ് സിദ്ധു മുഖ്യമന്ത്രിയാകുന്നത് എന്തുവിലകൊടുത്തും തടയുമെന്ന അമരീന്ദര്‍ സിംഗിന്‍റെ ഉറച്ച നിലപാടിന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വഴങ്ങിയതുകൊണ്ടാണ് ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ഛന്നി മുഖ്യമന്ത്രിസ്ഥാനത്തേക്ക് വന്നത്. കഴിഞ്ഞ ദിവസം രൂപീകരിച്ച പുതിയ പഞ്ചാബ് മന്ത്രിസഭയിലും സിദ്ദുവിന് അതൃപ്തിയുണ്ടെന്ന് പറയുന്നു. ഇതിന് പിന്നാലെയാണ് സിദ്ധു രാജിവെച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് രാജിക്ക് പിന്നിലെന്ന് സൂചന.  

സിദ്ധുവിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ദേശീയ സുരക്ഷയ്‌ക്ക് അത് ഭീഷണിയാകുമെന്നും അടുത്ത മുഖ്യമന്ത്രിയായി സിദ്ദുവിനെ നാമനിർദേശം ചെയ്യുന്നത് എന്തുവിലകൊടുത്തും എതിർക്കുമെന്നുംഅമരീന്ദർ വ്യക്തമാക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രിയാകാനുള്ള വാതില്‍ സിദ്ധുവിന് മുന്നില്‍ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നുവെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തിയിരുന്നു. .

കഴിഞ്ഞ ദിവസം അര്‍ണാബ് ഗോസ്വാമിക്ക് അനുവദിച്ച അഭിമുഖത്തിലും അമരീന്ദര്‍ സിംഗ് നവജോത് സിംഗ് സിദ്ധുവിന്‍റെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന രീതിയെയും കഠിനമായി വിമര്‍ശിച്ചിരുന്നു. 'സിദ്ധു ഇമ്രാന്‍ഖാന്‍റെ സുഹൃത്താണ്. പാകിസ്ഥാനിലേക്ക് പോകരുതെന്ന് ഞാന്‍ പറഞ്ഞു. അത് കേട്ടില്ല. അവിടെച്ചെന്ന് ബജ് വയെ (പാകിസ്ഥാന്റെ സൈനിക മേധാവി ) കെട്ടിപ്പിടിച്ചു. പിന്നീട് കര്‍താര്‍പൂറിന്റെ മുഴുവന്‍ ക്രെഡിറ്റും സിദ്ധു എടുത്തു. അതിര്‍ത്തിയില്‍ നമ്മുടെ സൈനികരെ കൊല്ലുന്ന ബജ് വയെ എന്തിന് കെട്ടിപ്പിടിച്ചു എന്ന് ഞാന്‍ ചോദിച്ചു. ആ ചോദ്യത്തെയും അദ്ദേഹം തള്ളി. അദ്ദേഹത്തിന് സ്വന്തം കാര്യത്തിലും പാകിസ്ഥാനിലുള്ള ബന്ധങ്ങളിലും മാത്രമേ താല്‍പര്യമുള്ളൂ,'- അമരീന്ദര്‍ സിംഗ് പറഞ്ഞു.

സിദ്ധുവിന്‍റെ സുഹൃത്താണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനറൽ ബജ്‌വയുമായും സിദ്ദുവിന് അടുത്ത ബന്ധമുണ്ട്. നിരവധി ഡ്രോണുകൾ, ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ, ഗ്രനേഡുകൾ, പിസ്റ്റളുകൾ, റൈഫിളുകൾ, എകെ47, ആർഡിഎക്‌സ്, ഹെറോയിനുകള്‍  എന്നിവ പഞ്ചാബിന്‍റെ മണ്ണിലേക്ക് പ്രതിദിനം എത്തുന്നുണ്ട്. ഇതെല്ലാം വരുന്നത് പാകിസ്ഥാനില്‍  നിന്നാണ്. സിദ്ധുവിന്‍റെ പാക് ബന്ധം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും ക്യാപ്റ്റൻ കുറ്റപ്പെടുത്തിയിരുന്നു.    

സിദ്ധുവിനെ മുഖമന്ത്രിയാക്കുന്നതിനുള്ള സകല നീക്കങ്ങളെയും ദേശീയ സുരക്ഷയെ മുൻനിർത്തി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.  

  comment

  LATEST NEWS


  മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.