×
login
ദേശീയപാതയിലെ റണ്‍വേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലിസ് പറന്നിറങ്ങി; രാജ്യസുരക്ഷയ്ക്ക് ഇത് ചരിത്രമുഹൂര്‍ത്തം

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനമായ സൂപ്പര്‍ ഹെര്‍ക്കുലിസ് രാജസ്ഥാനിലെ ദേശീയപാതയിലെ റണ്‍വേയില്‍ ബുധനാഴ്ച പറന്നിറങ്ങി. രാജ്യസുരക്ഷയ്‌ക്ക് ഇത് ചരിത്ര മുഹൂർത്തമാണെന്നും സി-130 വിമാനമിറക്കികൊണ്ട് അതിർത്തിയിൽ എപ്പോഴും വ്യോമസേന സജ്ജമാണെന്നും തെളിയിച്ചതായി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

ജയ്പൂർ: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനമായ സൂപ്പര്‍ ഹെര്‍ക്കുലിസ് രാജസ്ഥാനിലെ ദേശീയപാതയിലെ റണ്‍വേയില്‍ ബുധനാഴ്ച പറന്നിറങ്ങി. രാജ്യസുരക്ഷയ്‌ക്ക് ഇത് ചരിത്ര മുഹൂർത്തമാണെന്നും സി-130 വിമാനമിറക്കികൊണ്ട് അതിർത്തിയിൽ എപ്പോഴും വ്യോമസേന സജ്ജമാണെന്നും തെളിയിച്ചതായി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

യുദ്ധവിമാനങ്ങൾക്കായുള്ള പ്രത്യേക റൺവേ ബുധനാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു. രാജസ്ഥാനിലെ സാട്ടാ-ഗന്ധാവ് അതിർത്തി മേഖലയിലെ ദേശീയപാത-925 എയിലാണ് വ്യോമസേനയ്‌ക്കായി വിമാനമിറങ്ങാനുള്ള സ്ഥിരം റണ്‍വേ സംവിധാനം ഒരുക്കിയിട്ടുള്ളത്.  ദേശീയ പാത അതോറിറ്റിയാണ് രണ്‍വേ നിര്‍മ്മിച്ച് വ്യോമസേനയ്‌ക്ക് സമ്മാനിച്ചത്.പരീക്ഷണാര്‍ത്ഥം സി-130 വിമാനത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗാഡ്കരി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദോരിയ എന്നിവര്‍ വിജയകരമായി അടിയന്തര ലാന്‍റിംഗ് നടത്തി. ദേശീയപാതയിലെ റൺവേകൾ സൈനികപരമായി നമ്മുടെ കരുത്തിന്‍റേയും ജാഗ്രതയുടേയും ഉത്തമ ഉദാഹരണമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.  

ഇന്ത്യയുടെ അതിർത്തിയിലുടനീളം 20 മേഖലകളിലാണ് വ്യോമസേനയ്‌ക്കായി റൺവേകളും ഹെലിപ്പാഡുകളും ഒരുങ്ങുന്നത്. വെറും 19 മാസങ്ങള്‍ക്കുള്ളിലാണ് ഈ റണ്‍വേ പൂര്‍ത്തിയാക്കിയത്. റൺവേയ്‌ക്കൊപ്പം അതിർത്തിയിലെ മൂന്ന് പ്രദേശത്ത് മൂന്ന് ഹെലിപ്പാഡുകളും റെക്കോഡ് വേഗത്തിലാണ് ദേശീയപാതാ വിഭാഗം പൂർത്തിയാക്കി സൈന്യത്തിന് സമ്മാനിച്ചത്. കുന്ദാപുര, സിംഘാനിയ, ബക്കാസർ എന്നീ പ്രദേശത്ത് നിര്‍മ്മിച്ച ഹെലിപാഡുകള്‍  യുദ്ധകാലഘട്ടത്തിൽ മാത്രമല്ല പ്രകൃതിദുരന്ത സമയത്തും ഏറെ പ്രയോജനപ്പെടുന്നവയാണ്.

രാജസ്ഥാനിലെ ബാര്‍മറില്‍ അന്താരാഷ്‌ട്ര നിയന്ത്രണരേഖയുടെ സമീപത്താണ്. 1971 യുദ്ധ വിജയത്തിന് സാക്ഷിയായ മേഖലയിലാണ് റൺവേ. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ റൺവേ ഓരോ ഇന്ത്യൻ പൗരന്‍റെയും അഭിമാനം ഉയർത്തുന്നതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. 'ഏക ഭാരതം സശക്ത ഭാരതം' എന്ന കേന്ദ്രസർക്കാറിന്‍റെ പ്രതിജ്ഞ പൂർത്തിയാക്കുന്ന ഘട്ടങ്ങളാണ് ദേശീയ പാത വികസനമെന്നും അതിനായി നടത്തുന്ന എല്ലാ പരിശ്രമങ്ങളും പ്രശംസ അർഹിക്കുന്നതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ചടങ്ങിൽ ഹൈവേ എയർസ്ട്രിപ്പിൽ യുദ്ധവിമാനങ്ങളിറങ്ങുന്ന അഭ്യാസപ്രകടനങ്ങളും നടന്നു.

56 സി-295 എംഡബ്‌ള്യു എയര്‍ക്രാഫ്റ്റ് വാങ്ങിയത് ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിലേക്കുള്ള വലിയൊരു ചുവടുവെയ്പായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇനി ഈ എയര്‍ക്രാഫ്റ്റ് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

ദേശീയ പാതയിൽ വ്യോമസേനയ്‌ക്കായി യുദ്ധവിമാനങ്ങൾക്കൊപ്പം അടിയന്തിര സാഹചര്യത്തിൽ ഹെികോപ്റ്ററുകളിറങ്ങുന്ന സംവിധാനവും പ്രധാനമന്ത്രിയുടെ ആശയമാണെന്ന് കേന്ദ്രമന്ത്രി നിതിർ ഗഡ്കരി പറഞ്ഞു. ഭാരത്മാല പദ്ധതി പ്രകാരം രാജ്യത്തെ അതിർത്തികളെ ബന്ധപ്പെടുത്തിയുള്ള ദേശീയപാതകളാണ് ഒരുങ്ങുന്നത്. രാജ്യ സുരക്ഷയ്‌ക്കും വ്യോമസേനയുടെ ഉപയോഗത്തിനായും എല്ലാ സംസ്ഥാനങ്ങളിലും ദേശീയപാതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ ഏറെ പ്രധാനപ്പെട്ട ചുവടുവെയ്പ്പാണെന്നും ഗഡ്കരി പറഞ്ഞു. 

രാജസ്ഥാൻ-ഗുജറാത്ത് മേഖലയിലെ രണ്ടരകിലോമീറ്റർ നാലുവരി കോൺക്രീറ്റ് പാത,  ബീജാപൂർ- സോലാപൂർ 24 കിലോമീറ്റർ ബിറ്റിമിൻ റോഡ് എന്നിവയും പൂര്‍ത്തിയാക്കി

 

    comment

    LATEST NEWS


    പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


    നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


    കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


    മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


    ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


    പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.