ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചില്ലെങ്കില്‍ ഏതെങ്കിലും രാജ്യദ്രോഹക്കേസിലോ ബോംബ് സ്ഫോടനക്കേസിലൊ നിങ്ങളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തും. കഴിഞ്ഞ ദിവസം തുംകൂരിലെ റെയില്‍വേ ഉദ്യോഗസ്ഥനായ പ്രേംരാജ് ഹഠഗി എന്ന കര്‍ണ്ണാടകക്കാരന് സംഭവിച്ചത് അതാണ്.
മാംഗളൂരു: ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചില്ലെങ്കില്‍ ഏതെങ്കിലും രാജ്യദ്രോഹക്കേസിലോ ബോംബ് സ്ഫോടനക്കേസിലൊ നിങ്ങളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തും. കഴിഞ്ഞ ദിവസം തുംകൂരിലെ റെയില്‍വേ ഉദ്യോഗസ്ഥനായ പ്രേംരാജ് ഹഠഗി എന്ന കര്‍ണ്ണാടകക്കാരന് സംഭവിച്ചത് അതാണ്.
മാംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ പ്രേംരാജിനെ അന്വേഷിച്ച് കര്‍ണ്ണാടകപൊലീസ് എത്തിയപ്പോള്‍ പ്രേംരാജ് ഹഠഗി ശരിക്കും ഞെട്ടി. അപ്പോഴാണ് തന്‍റെ പേരുപയോഗിച്ച് നടത്തിയ ആക്രമണത്തിന്‍റെ വിശദമായ വിവരങ്ങള്‍ ഹത്തഗിയ്ക്ക് മനസ്സിലായത്.
തന്‍റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയും ഐഎസ് തീവ്രവാദിയുമായ മുഹമ്മദ് ഷെരീഖ് വിവിധ ഇടങ്ങളില്‍ താമസത്തിനും മറ്റും ഉപയോഗിച്ചത് റെയില്‍വേയില്‍ ട്രാക്ക് മാനായി ജോലി ചെയ്യുന്ന പ്രേംരാജ് ഹടഗി അറിഞ്ഞിരുന്നില്ല.
ഇന്നുവരെ ഒരു കാര്യത്തിന് പോലും പൊലീസ് സ്റ്റേഷനില്‍ കയറാത്ത സത്യസന്ധനായ റെയില്‍വേ ഉദ്യോഗസ്ഥനാണ് പ്രേംരാജ് ഹഠഗി. പക്ഷെ വീട്ടില്‍ പൊലീസ് എത്തി താങ്കള്‍ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനവുമായി ബന്ധമുള്ള വ്യക്തിയാണോ എന്ന ചോദ്യത്തിന് മുന്നില്‍ പ്രേംരാജ് ഹഠഗി തകര്‍ന്നുപോയി. പിന്നീടാണ് മംഗളൂരു സ്‌ഫോടന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷെരീഖ് സ്‌ഫോടനം ആസൂത്രണം ചെയ്യാനായി ഉപയോഗിച്ചത് പ്രേംരാജ് എന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍റെ ആധാര്‍ കാര്‍ഡാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് തിങ്കളാഴ്ച തീര്‍ത്ഥഹള്ളിയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തിയാണ് മാംഗളൂരു ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ മുഹമ്മദ് ഷെരീഫിനെ തിരിച്ചറിഞ്ഞത്. അതോടെയാണ് മുഹമ്മദ് ഷെരീഫ് പ്രേംരാജ് ഹഠഗിയുടെ പേരിലുള്ള ആധാര്‍കാര്‍ഡുപയോഗിച്ച് ആള്‍മാറാട്ടം നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്.
കഴിഞ്ഞ വര്‍ഷം രണ്ട് തവണ പ്രേംരാജിന്‍റെ ആധാര്‍ കാര്‍ഡ് കളഞ്ഞുപോയിരുന്നു. തുമകുരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അവസാനമായി ആധാര്‍ നഷ്ടപ്പെട്ടത്. ഒരു 6 മാസം മുമ്പായിരുന്നു ഇത്. ഈ ആധാര്‍ കാര്‍ഡ് കൈക്കലാക്കിയ ആരോ ഒരാളാണ് മംഗളുരു സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ആധാര്‍ നഷ്ടപ്പെട്ടെങ്കിലും അതില്‍ വലിയ ആശങ്കയൊന്നും ഹത്തഗിയ്ക്കുണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ആധാര്‍ വെബ്‌സൈറ്റില്‍ കയറി പുതിയ ആധാര്‍ ലഭിക്കാനുള്ള അപേക്ഷ നല്‍കുകയും ചെയ്തു.പിന്നീട് അദ്ദേഹം ഉഡായ് സൈറ്റില്‍ പോയി തന്‍റെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. എന്നാല്‍ കളഞ്ഞുപോയ ഐഡി കാര്‍ഡ് എങ്ങിനെ തീവ്രവാദികളുടെ കൈകളില്‍ എത്തിച്ചേര്‍ന്നു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. വഴിയില്‍ നിന്നും കണ്ടുകിട്ടിയ ആധാര്‍ കാര്‍ഡ് മുഹമ്മദ് ഷെരീഖ് ഉപയോഗിക്കുകയായിരുന്നോ? അതോ ഇത്തരം ആധാര്‍ കാര്‍ഡുകള്‍ ശേഖരിച്ച് തീവ്രവാദ ശൃംഖലയിലേക്ക് എത്തിക്കാന്‍ ആസൂത്രിതമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ?
വിശദമായ അന്വേഷണത്തില്‍ പ്രേംരാജ് ഹഠഗി സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് പൊലീസിനും മനസ്സിലായി. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കര്‍ണ്ണാടക ഡിജിപി പ്രേംരാജ് ഹഠഗിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. സംഭവവുമായി പ്രേംരാജിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു.
മാംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് തന്‍റെ മുസ്ലിം ഐഡി മറച്ചുപിടിക്കാന്‍ പ്രേംരാജിന്‍റെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കുകയായിരുന്നു. ഹിന്ദുവായി ചമഞ്ഞ് ബോംബുകള്‍ സ്ഥാപിച്ച് സ്ഫോടനത്തിന്‍റെ പേരില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ഗൂഢപദ്ധതി. മരിച്ചുകഴിഞ്ഞാലും കൂടെയുള്ള ബാഗില്‍ നിന്നും പ്രേംരാജിന്‍റെ ആധാര്‍ കാര്‍ഡ് കിട്ടിയാല്‍ സ്ഫോടനം നടത്തിയത് പ്രേംരാജ് എന്ന തീവ്രവാദിക്ക് വേണ്ടി തിരഞ്ഞ് വഴിതെറ്റുകയും ചെയ്യും. ഇതായിരുന്നു മുഹമ്മദ് ഷെരീഖിന്‍റെ പദ്ധതി.
ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊഴി പ്രകാരം നവമ്പര്‍ 19ന് കങ്കനാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പംപ് വെല്ലിലേക്ക് പോകുകയായിരുന്ന തന്‍റെ ഓട്ടോറിക്ഷയില്‍ കയറിയ ആളുടെ പേര് പ്രേംരാജ് എന്നാണ്. അങ്ങിനെയാണ് ഷെരീഖ് ഓട്ടോറിക്ഷക്കാരനോട് സ്വയം പരിചയപ്പെടുത്തിയത്. ഒരു കറുത്ത ബാഗുമായാണ് ഷെരീഖ് ഓട്ടോയില്‍ കയറിയത്. പംപ് വെല്ലിലേക്ക് പോകണമെന്ന് ഷെരീഖ് പറഞ്ഞു. ഷെരീഖ് ഓട്ടോറിക്ഷക്കാരനോട് തന്നെ സ്വയം പരിചയപ്പെടുത്തിയത് പ്രേംരാജ് എന്നാണ്. പംപ് വെല്ലിലേക്ക് പോകുന്നതിനിടയില്‍ റോഹന്‍ ബില്‍ഡിംഗിന് മുന്നില്‍ ബസ്സ്റ്റോപ്പില്‍ ഓട്ടോറിക്ഷ പൊട്ടത്തെറിക്കുകയായിരുന്നു.
ഹിന്ദു തിരിച്ചറിയല്‍ രേഖകളുമായാണ് മുഹമ്മദ് ഷെരീഖ് തമിഴ്നാട്ടിലും കേരളത്തിലും ചുറ്റിയടിച്ചത്. പേര്, ഐഡി, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിങ്ങനെ യാത്ര ചെയ്യാന്‍ ഉപയോഗിച്ച എല്ലാ രേഖകളും പ്രേംരാജ് ഹടഗിയുടെ പേരിലുള്ളവയാണ്. തിങ്കളാഴ്ച തീര്‍ത്ഥഹള്ളിയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തിയാണ് ഇവന്‍ മുഹമ്മദ് ഷെരീഖ് ആണെന്ന് തിരിച്ചറിഞ്ഞത്. "- ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി
പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും
രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍
അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?