×
login
ഐഎഫ്എഫ്‌ഐ ഗോവ‍: 'നാളത്തെ സൃഷ്ടിപരമായ 75 പ്രതിഭകള്‍'; അംഗീകാരം വിതരണം ചെയ്ത് മന്ത്രി അനുരാഗ് താക്കൂര്‍; 6 മലയാളികള്‍ക്കും ആദരം

സംവിധാനം, അഭിനയം, ഛായാഗ്രഹണം, എഡിറ്റിംഗ്, തിരക്കഥാരചന, പിന്നണി ഗാനം, സംഗീത സംവിധാനം, വസ്ത്രാലങ്കാരം, മേക്കപ്പ്, ആര്‍ട്ട് ഡിസൈന്‍, ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റുകള്‍ (വിഎഫ്എക്‌സ്) ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍), വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍). എന്നിങ്ങനെ വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് 75 പ്രതിഭകളെ തിരഞ്ഞെടുത്തത്.

തിരുവനന്തപുരം:ഗോവയില്‍ നടക്കുന്ന 53ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്‌ഐ) യില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ നാളത്തെ സൃഷ്ടിപരമായ 75 പ്രതിഭകളെ ആദരിച്ചു.

സംവിധാനം, അഭിനയം, ഛായാഗ്രഹണം, എഡിറ്റിംഗ്, തിരക്കഥാരചന, പിന്നണി ഗാനം, സംഗീത സംവിധാനം, വസ്ത്രാലങ്കാരം, മേക്കപ്പ്, ആര്‍ട്ട് ഡിസൈന്‍, ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റുകള്‍ (വിഎഫ്എക്‌സ്) ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍), വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍). എന്നിങ്ങനെ വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് 75 പ്രതിഭകളെ തിരഞ്ഞെടുത്തത്.


ആറു മലയാളികള്‍ പട്ടികയില്‍ ഇടം നേടി. ജിതിന്‍ മോഹന്‍ (സംവിധാനം), സച്ചിന്‍ അഗസ്റ്റിന്‍ (തിരക്കഥ), ജ്യോതിഷ സന്തോഷ് പിള്ള (അഭിനയം), അബ്ദുള്‍ സലാം അബൂബക്കര്‍ (എഡിറ്റിംഗ്), ശരത് ചന്ദ്രബോസ്, രോഹിത് കൃഷ്ണന്‍ (ഛായാഗ്രഹണം) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്

75 പ്രതിഭകളും 53 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഇന്ത്യ@100 എന്ന ആശയത്തെക്കുറിച്ച് ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കുന്ന മത്സരത്തില്‍ പങ്കെടുക്കും. ഷോര്‍ട്ട്‌സുമായി സഹകരിച്ച് നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഐഎഫ്എഫ്‌ഐ 53ന്റെ ഈ സെഗ്മെന്റിന് പിന്തുണ നല്‍കുന്നത്. ആജീവനാന്ത അവാര്‍ഡ് ജേതാക്കളും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ , ഗ്രാമി, ഓസ്‌കാര്‍ ജേതാക്കളും അടങ്ങുന്ന  പ്രമുഖ ജൂറിയാണ്  നാളത്തെ 75 സൃഷ്ടിപരമായ പ്രതിഭകളെ തിരഞ്ഞെടുത്തത്.

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.