×
login
ആഗോളതലത്തില്‍ 72ാം സ്ഥാനത്ത്; 2023ലെ ഫിനാന്‍ഷ്യല്‍ ടൈംസ് റാങ്കിംഗില്‍ ഇടംനേടി ഐഐഎം ‍കോഴിക്കോട്; ഐഐഎം ബാംഗ്ലൂര്‍, അഹമ്മദാബാദ് എന്നിവയും ലിസ്റ്റില്‍

2023 മാര്‍ച്ചില്‍ പുറത്തിറക്കിയ സബ്ജക്റ്റ് പ്രകാരമുള്ള ക്വാക്വരെല്ലി സൈമണ്ട്‌സ് (ക്യുഎസ്) വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ആഗോളതലത്തില്‍ ബിസിനസ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസിലെ മികച്ച 251-300 ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഇടം നേടിയതിന് തൊട്ടുപിന്നാലെയാണ് പുതിയ അംഗീകാരം.

ന്യൂദല്‍ഹി: ഇന്ന് പുറത്തിറക്കിയ ഫിനാന്‍ഷ്യല്‍ ടൈംസ് 2023 റാങ്കിംഗില്‍ (എഫ്ടി റാങ്കിംഗ്) കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ഭാഗമായി. ആദ്യമായാണ് ഈ നേട്ടം സ്ഥാപനം കൈവരിക്കുന്നത്. ആഗോളതലത്തില്‍ മികച്ച 75 ഓപ്പണ്‍ എന്റോള്‍മെന്റ് എക്‌സിക്യൂട്ടീവ് പ്രോഗ്രാം പ്രൊവൈഡര്‍മാരില്‍ ഐഐഎം കോഴിക്കോട് 72ാം സ്ഥാനത്താണ്.

2023 മാര്‍ച്ചില്‍ പുറത്തിറക്കിയ സബ്ജക്റ്റ് പ്രകാരമുള്ള ക്വാക്വരെല്ലി സൈമണ്ട്‌സ് (ക്യുഎസ്) വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ആഗോളതലത്തില്‍ ബിസിനസ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസിലെ മികച്ച 251-300 ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഇടം നേടിയതിന് തൊട്ടുപിന്നാലെയാണ് പുതിയ അംഗീകാരം.


2023ലെ മികച്ച 75 ഫിനാന്‍ഷ്യല്‍ ടൈംസ് ഓപ്പണ്‍എന്റോള്‍മെന്റ് എക്‌സിക്യൂട്ടീവ് എജ്യുക്കേഷന്‍ റാങ്കിംഗില്‍ ഇടം നേടിയ മൂന്ന് ഐഐഎമ്മുകളിലും നാല് ഇന്ത്യന്‍ ബിസിനസ് സ്‌കൂളുകളിലും ഒന്നാണ് ഐഐഎം കോഴിക്കോട്. എക്‌സിക്യൂട്ടീവ് എജ്യുക്കേഷന്‍ ഓപ്പണ്‍ 2023 വിഭാഗത്തില്‍ ഐഐഎം അഹമ്മദാബാദ് 45ാം സ്ഥാനത്തും ഐഐഎം ബാംഗ്ലൂര്‍ 47ാം സ്ഥാനത്തും ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് 65ലുമാണ്. എക്‌സിക്യൂട്ടീവ് എജ്യുക്കേഷന്‍ കസ്റ്റം 2023 വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് 29ാം സ്ഥാനത്തും ഐഐഎം അഹമ്മദാബാദ് 45ാം സ്ഥാനത്തും ഐഐഎം ബാംഗ്ലൂര്‍ 53ാം സ്ഥാനത്തും എത്തി.

തയ്യാറെടുപ്പ്, കോഴ്‌സ് ഡിസൈന്‍, അധ്യാപന രീതികള്‍, ഫാക്കല്‍റ്റി, പീര്‍ ഗുണനിലവാരം, പുതിയ കഴിവുകളും പഠനവും, ഫോളോഅപ്പ്, ലക്ഷ്യങ്ങള്‍ കൈവരിക്കല്‍ എന്നീ എട്ട് മാനദണ്ഡങ്ങളില്‍ നിന്നുള്ള ഡാറ്റ ശേഖരണത്തെ അടിസ്ഥാനമാക്കിയാണ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നവരില്‍ നിന്നുള്ള റാങ്കിംഗ് എഫ്ടി നടത്തിയത്.

ഡ്യൂക്ക് കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ (യുഎസ്, യുകെ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കാമ്പസുകളുണ്ട്) എക്‌സിക്യൂട്ടീവ് എജ്യുക്കേഷന്‍ കസ്റ്റം 2023 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഈസി ബിസിനസ് സ്‌കൂള്‍ (സ്‌പെയിന്‍, യുഎസ്, ജര്‍മ്മനി, ബ്രസീല്‍ എന്നിവിടങ്ങളില്‍ കാമ്പസുകളുണ്ട്) എക്‌സിക്യൂട്ടീവ് എജ്യുക്കേഷന്‍ ഓപ്പണ്‍ 2023 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.