×
login
മാപ്പുപറയില്ല; മനസ്സില്‍ തോന്നിയ നല്ല കാര്യം ഞാന്‍ പറയും; മോദിയെ അംബേദ്കറുമായി താരതമ്യം ചെയ്തതില്‍ ഉറച്ചു നില്‍ക്കുമെന്ന് ഇളയരാജ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്‍. അംബേദ്കറും തമ്മിലുള്ള സമാനതകള്‍ ചൂണ്ടിക്കാട്ടിയ പുസ്തകത്തിന്റെ അവതാരികയുടെ പേരില്‍ സംഗീത സംവിധായകന്‍ ഇളയരാജ വിവാദത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം മാപ്പുപറയില്ല എന്ന് സഹോദരന്‍ ഗംഗൈ അമരന്‍ വഴി അറിയിച്ചു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓര്‍ത്ത് അംബേദ്കര്‍ അഭിമാനിക്കുമെന്ന് പറഞ്ഞ തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സംഗീതജ്ഞന്‍ ഇളയരാജ. തന്റെ അഭിപ്രായം ഒരിക്കലും പിന്‍വലിക്കില്ലെന്ന് ഇളയരാജ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്‍. അംബേദ്കറും തമ്മിലുള്ള സമാനതകള്‍ ചൂണ്ടിക്കാട്ടിയ പുസ്തകത്തിന്റെ അവതാരികയുടെ പേരില്‍ സംഗീത സംവിധായകന്‍ ഇളയരാജ വിവാദത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം മാപ്പുപറയില്ല എന്ന് സഹോദരന്‍ ഗംഗൈ അമരന്‍ വഴി അറിയിച്ചു


സിനിമയില്‍ നല്‍കിയ ഈണം നല്ലതല്ലെന്ന് പറഞ്ഞാല്‍ തിരികെ വാങ്ങില്ല, അതുപോല എന്റെ മനസില്‍ എന്തു തോന്നിയാലും ആ സത്യം പറയാന്‍ മടിക്കില്ല. മറ്റുള്ളവരുടെ അഭിപ്രായം വ്യത്യസ്തമായിരുന്നു. എന്നാല്‍ ഇതാണ് എന്റെ അഭിപ്രായം. പരാമര്‍ശങ്ങളെ രാഷ്ട്രീയവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല' ഇളയരാജ പ്രതികരിച്ചു. ബ്ലൂ ഗ്രാഫ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ ''മോദിയും അംബേദ്കറും'' എന്ന പേരിലുള്ള പുസ്തകത്തിന്റെ അവതാരികയിലാണ് ഇളയരാജ പ്രധാനമന്ത്രിയെ കുറിച്ചും അംബേദ്കറിനെ കുറിച്ചും പരാമര്‍ശിച്ചത്.

അംബേദ്കര്‍ ആന്‍ഡ് മോദി: റിഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍' എന്ന പുസ്തകത്തിന്റെ ആമുഖ കുറിപ്പില്‍ ഇളയരാജ ഇരുവരേയും താരതമ്യം ചെയ്യുന്നുണ്ട്. മോദിക്കും അംബേദ്കറിനും ഒരുപാട് സാമ്യങ്ങളുണ്ട്. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് അംബേദ്കറും മോദിയുമെന്നാണ് ഇളയരാജ കുറിച്ചത്.

പട്ടിണിയും അടിച്ചമര്‍ത്തലുകളും ഇരുവരും നേരിട്ടു. അസമത്വം ഇല്ലാതാക്കാനാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്. ഇരുവരും ഇന്ത്യക്ക് വേണ്ടി വലിയ സ്വപ്നങ്ങള്‍ കണ്ടു. ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ക്കനുസൃതമായി പുതിയ ഇന്ത്യ എങ്ങനെ നിര്‍മ്മിക്കപ്പെടുന്നുവെന്നാണ് ഈ പുസ്തകം വിശദീകരിക്കുന്നത്.

  comment

  LATEST NEWS


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


  പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


  പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


  'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.