×
login
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്കിന് ചുവന്ന പരവതാനി‍ വിരിച്ച് ഖത്തര്‍; സക്കീര്‍ നായിക്ക് ഖത്തറിലെത്തിയതിന്‍റെ ചിത്രങ്ങള്‍ പുറത്ത്

കള്ളപ്പണം വെളുപ്പിക്കല്‍, മതവിദ്വേഷം വളര്‍ത്തല്‍, വിദ്വേഷ പ്രസംഗം തുടങ്ങി ഒട്ടേറെ കുറ്റങ്ങളുടെ പേരില്‍ ഇന്ത്യ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന സക്കീര്‍ നായിക്കിനെ ചുവന്നപരവതാനി വിരിച്ച് സ്വീകരിച്ച് ഖത്തര്‍. ലോകകപ്പിനോടനുബന്ധിച്ച് മതപ്രഭാഷണം നടത്താന്‍ ഖത്തറില്‍ എത്തിയ സക്കീര്‍ നായിക്കിന്‍റെ ചിത്രം പുറത്തുവന്നു.

ഖത്തര്‍: കള്ളപ്പണം വെളുപ്പിക്കല്‍, മതവിദ്വേഷം വളര്‍ത്തല്‍, വിദ്വേഷ പ്രസംഗം തുടങ്ങി ഒട്ടേറെ കുറ്റങ്ങളുടെ പേരില്‍ ഇന്ത്യ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന സക്കീര്‍ നായിക്കിനെ ചുവന്നപരവതാനി വിരിച്ച് സ്വീകരിച്ച് ഖത്തര്‍. ലോകകപ്പിനോടനുബന്ധിച്ച്  മതപ്രഭാഷണം നടത്താന്‍ ഖത്തറില്‍ എത്തിയ സക്കീര്‍ നായിക്കിന്‍റെ ചിത്രം പുറത്തുവന്നു.  

ലോകകപ്പിനോടനുബന്ധിച്ച് തുടര്‍ച്ചയായി സക്കീര്‍ നായിക്കിന്‍റെ പ്രഭാഷണം ഖത്തര്‍ ഭരണാധികാരികള്‍ക്ക് പങ്കാളത്തിമുള്ള ഒരു സ്പോര്‍ട്സ് ചാനലാണ് സംപ്രേഷണം ചെയ്യുക. സക്കീര്‍ നായിക്ക് ഫിഫ ലോകകപ്പ് വേദിയിലേക്ക് നടന്നു നീങ്ങുന്ന ചിത്രം പങ്കുവെച്ചത് സിനിമസംവിധായകന്‍ സെയിന്‍ ഖാന്‍ ആണ്. നമ്മുടെ നാട്ടിലെ ജനപ്രിയ ഇസ്ലാമിക് പണ്ഡിതന്മാരില്‍ ഒരാളായ ഡോ. സക്കീര്‍ നായിക്ക് ഖത്തറില്‍ ഫിഫ ലോകകപ്പിനെത്തി - ഇതായിരുന്നു ചിത്രത്തോടൊപ്പം സെയിന്‍ ഖാന്‍ പങ്കുവെച്ച ചിത്രം.  


തീവ്രവാദ വിരുദ്ധ നിലപാടുകള്‍ എടുക്കുന്ന സൗദിയിലെ ഇന്ത്യന്‍സ്വദേശിയായ സഹാക് തന്‍വീറും സക്കീര്‍ നായിക്കിന്‍റെ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഖത്തറിന്‍റെ ക്ഷണപ്രകാരം ഫിഫ ലോകകപ്പിന് സക്കീര്‍ നായിക്ക് എത്തിയെന്നാണ് സഹാക് തന്‍വീര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. നിരോധിക്കപ്പെട്ട സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്‍റെ (ഇസ്രയേലിനെതിരെ ചാവേര്‍ ആക്രമണം നടത്തുന്ന  സംഘടനയാണ് മുസ്ലിം  ബ്രദര്‍ഹുഡ്) പ്രഭാഷകനായ സല്‍മാന്‍ ഔദയെ ഇസ്ലാമിലെ മികച്ച് പണ്ഡിതന്മാരില്‍ ഒരാളായി സക്കീര്‍ നായിക്ക് വിശേഷിപ്പിച്ചിട്ടുണ്ടെന്നും സഹാക് തന്‍വീര്‍ പറയുന്നു. ജൂതരെ കൊല്ലുന്ന ചാവേറാക്രമണത്തെ അനുകൂലിക്കുന്ന വ്യക്തിയാണ് സക്കീര്‍ നായിക്കെന്നും സഹാക് തന്‍വീര്‍ പറയുന്നു.  

 

 

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.