×
login
സിദ്ധീഖ് കാപ്പന്റെ ഭാര്യയുടെ ഫോണ്‍ വിളി ദുരൂഹം; ആസൂത്രിത ഗൂഢാലോചന; ജാമ്യം കിട്ടാന്‍ അറ്റകൈ പ്രയോഗം

സായുധ പോലീസ് കാവലുമുണ്ട്. കാപ്പനെ ചങ്ങലയില്‍ ബന്ധിപ്പിക്കേണ്ട സുരക്ഷാ സാഹചര്യങ്ങള്‍ അത് കൊണ്ട് തന്നെ ഉദിക്കുന്നില്ല.

ലഖ്‌നോ:പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ധീഖ് കാപ്പന്‍ യു.പി പോലീസിന്റെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ശാരീരിക അവശതകള്‍ നേരിടുകയാണെന്ന  പ്രചരണത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന. മെയ് ഒന്നിന് മഥുര സെഷന്‍സ് കോടതി കേസ്സ് പരിഗണിക്കുന്നതോടെ സുപ്രീംകോടതിയിലെ കാപ്പന് വേണ്ടി കൊടുത്തിട്ടുള്ള കേസ്സുകള്‍   അപ്രസക്തമാകും. ജാമ്യവും വൈകും. അതിനുമുന്‍പുള്ള അറ്റകൈ പ്രയോഗമാണ് നടക്കുന്നത്

കോവിഡ് ബാധിതനായ കാപ്പനെ മഥുരയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കട്ടിലില്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച കാപ്പനെ ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും ബാത്‌റൂമില്‍ പോകാന്‍ പോലും പോലീസ് സമ്മതിക്കുന്നില്ലെന്നുമാണ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് മാധ്യമങ്ങളോട്  വിശദീകരിച്ചത്. ക്രൂരമായ പീഡനങ്ങള്‍ക്കു  വിധേയനായ  കാപ്പന്റെ ആരോഗ്യനില അപകടത്തിലായിരിക്കയാണ്. അടിയന്തരമായി ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റണമെന്നും കാപ്പന്റെ  ഭാര്യ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍  ബന്ധനസ്ഥനായി കഴിയവേ കാപ്പന്‍ ഒരു ഫോണില്‍ നിന്ന് വിളിച്ചാണ് ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വിവരങ്ങള്‍ തന്നോട് പറഞ്ഞത്. രണ്ടു മിനിട്ടു നേരം മാത്രമേ സംസാരിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നും അവര്‍ വിശദമാക്കിയിരുന്നു.  

റെയ്ഹാനത്തിന്റെ  പ്രസ്താവനകള്‍ക്കു പിന്നാലെ കേരളത്തിലെ യു.ഡി.എഫ് എം.പി മാരും പ്രമുഖ രാഷ്ട്രീയനേതാക്കളും  കാപ്പന്റെ മോചനം ആവശ്യപ്പെട്ടു രംഗത്തു വന്നു.  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചു. മുഖ്യമന്ത്രി കത്തുകളും അയച്ചു. ഇതൊക്കെ ആസൂത്രിതമായി നടന്ന ഗൂഢാലോചനയാണെന്നാണ് യു.പി പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

അതിനവര്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്

1 :ആരുടെ ഫോണില്‍ നിന്നാണ് റെയ്ഹാനത്തിനു വിളി വന്നത്.ഇക്കാര്യം  റെയ്ഹാനത്തു വ്യക്തമാക്കുന്നില്ല.


2 : ഇതു വരെ മാധ്യമങ്ങളും മഥുരയിലെ ആശുപത്രി അധികൃതരെയോ, യു.പി പോലീസ് കേന്ദ്രങ്ങളെയോ ബന്ധപ്പെട്ടിട്ടില്ല. ഒരു പരാതിയും തന്നിട്ടില്ല. വിവരങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചിട്ടില്ല.

3 : കാപ്പന്‍ ഇപ്പോള്‍ ഉള്ളത് പ്രത്യക കോവിഡ് വാര്‍ഡിലാണ്. അവിടെ ഒറ്റ പ്രവേശന വാതില്‍ മാത്രമാണുള്ളത്. സായുധ പോലീസ് കാവലുമുണ്ട്. കാപ്പനെ ചങ്ങലയില്‍ ബന്ധിപ്പിക്കേണ്ട സുരക്ഷാ സാഹചര്യങ്ങള്‍ അത് കൊണ്ട് തന്നെ ഉദിക്കുന്നില്ല.

4 : കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്രത്യക മെഡിക്കല്‍ പരിഗണനയും ഭക്ഷണവും കാപ്പനും നല്‍കുന്നുണ്ട്.  

5: മെയ് ഒന്നിന് കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്.  ഇതിനു മുന്‍പ് സുപ്രീകോടതിയില്‍ സമ്മര്‍ദ്ദം  ചെലുത്തി ജാമ്യം തേടാനുള്ള കുറുക്കുവഴിയാണ് പീഡനനാടകം

 

 

    comment

    LATEST NEWS


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.