×
login
മൂന്ന് മാസത്തിലൊരിക്കല്‍ അലിഗഡില്‍ നിന്നും തന്‍റെ ഗ്രാമത്തില്‍ പൂട്ടും താക്കോലും വില്‍ക്കാനെത്തിയ മുസ്ലിം കച്ചവടക്കാരന്‍‍റെ കഥ പങ്കുവെച്ച് മോദി

മൂന്ന് മാസത്തിലൊരിക്കല്‍ യുപിയിലെ അലിഗഡില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലെ ഗ്രാമമായ വാഡ്‌നഗറില്‍ പൂട്ടും താക്കോലും വില്‍ക്കാനെത്തിയ മുസ്ലിം കച്ചവടക്കാരന്‍റെ കഥയുടെ കെട്ടഴിച്ച് മോദി. ചൊവ്വാഴ്ച യുപിയിലെ അലിഗഡിലെ പ്രതിരോധ കോറിഡോറിന്‍റെ പ്രവര്‍ത്തനം പരിശോധിക്കാനെത്തിയ വേളയിലാണ് മോദിയുടെ ഈ കഥ പറച്ചില്‍.

അലിഗഡ്: മൂന്ന് മാസത്തിലൊരിക്കല്‍ യുപിയിലെ അലിഗഡില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലെ ഗ്രാമമായ വാഡ്‌നഗറില്‍ പൂട്ടും താക്കോലും വില്‍ക്കാനെത്തിയ മുസ്ലിം കച്ചവടക്കാരന്‍റെ കഥയുടെ കെട്ടഴിച്ച് മോദി. ചൊവ്വാഴ്ച യുപിയിലെ അലിഗഡിലെ പ്രതിരോധ കോറിഡോറിന്‍റെ പ്രവര്‍ത്തനം പരിശോധിക്കാനെത്തിയ വേളയിലാണ് മോദിയുടെ ഈ കഥ പറച്ചില്‍.

കറുത്ത ജാക്കറ്റുമണിഞ്ഞ് തന്‍റെ ഗ്രാമത്തിലെത്തിയ ഈ മുസ്ലിം കച്ചവടക്കാരനെ മോദി ഇന്നും ഓര്‍മ്മിക്കുന്നു. ഈ കച്ചവടക്കാരന് മോദിയുടെ അച്ഛന്‍ ദാമോദര്‍ ദാസുമായി അടുത്ത ഹൃദയബന്ധമായിരുന്നു. 'പതിവ് സന്ദര്‍ശനവേളയില്‍ രണ്ടോ നാലോ ദിവസങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ അയാള്‍ തങ്ങുമായിരുന്നു. ചുറ്റുപാടുമുള്ള സമീപഗ്രാമങ്ങളിലും അദ്ദേഹത്തിന് കച്ചവടമുണ്ടായിരുന്നു. പൂട്ടും താക്കോലും വില്‍ക്കുകയായിരുന്നു ഇയാളുടെ ബിസിനസ്സ്. എന്‍റെ അച്ഛന്‍റെ അടുത്താണ് ഓരോ ദിവസത്തെയും കളക്ഷന്‍ ഏല്‍പിക്കുക. ഗ്രാമം വിടുന്ന നേരം എല്ലാ തുകയും അച്ഛന്‍ അയാളെ തിരിച്ചേല്‍പ്പിക്കും' - മോദി പറഞ്ഞു.

സിതാപൂര്‍, അലിഗഡ് എന്നീ രണ്ട് യുപിയിലെ പ്രദേശങ്ങളെ ഗുജറാത്തുകാര്‍ രണ്ട് കാര്യങ്ങള്‍ക്കാണ് ഓര്‍മ്മിക്കുക. സീതാപൂര്‍ കണ്ണ് സ്‌പെഷ്യലിസ്റ്റുകളുടെ സ്ഥലമാണ്. അലിഗഢാകട്ടെ ഈ മുസ്ലിം വില്‍പനക്കാരന്‍റെയും അദ്ദേഹത്തിന്‍റെ പൂട്ടുകളുടെയും പേരിലാണ് ഓര്‍മ്മിക്കുന്നത്.

'അന്ന് അലിഗഡ് ഞങ്ങളുടെ വീടുകള്‍ക്കും കടകള്‍ക്കും ഉറപ്പുള്ള പൂട്ടുകള്‍ തന്ന് സംരക്ഷണം നല്‍കി. ഇന്ന് 21ാം നൂറ്റാണ്ടില്‍ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്ന ചുമതലയാണ് അലിഗഢിനുള്ളത്.,' അലിഗഢില്‍ സ്ഥാപിച്ചിട്ടുള്ള യുപി പ്രതിരോധ വ്യവസായ ഇടനാഴിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു.

പ്രതിരോധമേഖലയില്‍ വിദേശരാഷ്ട്രങ്ങളെ ആശ്രയിക്കുന്നതില്‍ നിന്നും മോചനം നേടുന്നതുദ്ദേശിച്ച് രൂപീകരിക്കപ്പെട്ടതാണ് യുപിയിലെ അലിഗഢിലുള്ള പ്രതിരോധ വ്യവസായ ഇടനാഴി. ഇവിടെ പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ആയുധങ്ങളും മറ്റ് ഉപകരണങ്ങളും നിര്‍മ്മിക്കുന്നു. ഇന്ത്യ ഏകദേശം 3700 കോടി രൂപയാണ് ഈ പദ്ധതിയില്‍ മുടക്കിയിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധമേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന പദ്ധതിയാണ് യുപിയിലെ അലിഗഢിലെ പ്രതിരോധ വ്യവസായ ഇടനാഴി. രാജ്യത്തിന്‍റെ അതിര്‍ത്തികാക്കുന്ന ദൗത്യത്തിന് അലിഗഢിലെ ഈ പ്രതിരോധ ഇടനാഴിക്കുള്ള നിര്‍ണ്ണായകപങ്കിനെക്കുറിച്ച് ചെറിയൊരു കഥയിലൂടെ വിവരിക്കുകയായിരുന്നു മോദി. 

  comment

  LATEST NEWS


  വീരസവര്‍ക്കര്‍ നാടകം കേരളത്തില്‍ പ്രക്ഷേപണം ചെയ്യാതെ ആകാശവാണി, ആള്‍ ഇന്ത്യ റേഡിയോയുടെ നിർദേശം അനുസരിക്കാതെ കോഴിക്കോട് നിലയം


  സീതത്തോട് സഹകരണ ബാങ്ക് അഴിമതി; പരാതികള്‍ സഹകരണ വകുപ്പ് മുക്കി, അന്വേഷണം നടന്നത് ഒരു പരാതിയില്‍ മാത്രമെന്ന് വിവരാവകാശ രേഖ


  ടൊവിനോയുടെ സൂപ്പര്‍ ഹീറോ 'മിന്നല്‍ മുരളി' ക്രിസ്മസ് റിലീസ്; ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.